കട്ടപ്പന: മാട്ടുക്കട്ട തുമ്പോർമൂഴി മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപത്തെ മാലിന്യങ്ങൾ അയ്യപ്പൻകോവിൽ പഞ്ചായത്ത് നീക്കിത്തുടങ്ങി. ഗ്രീൻ കേരള കമ്പനിയാണ് കരാർ ഏറ്റെടുത്തത്. തരംതിരിച്ചതും അല്ലാത്തതുമായ മാലിന്യമാണ് നീക്കംചെയ്യുന്നത്. ആദ്യ ലോഡ് മാലിന്യം കയറ്റി അയച്ചു.
മാലിന്യ സംസ്കരണത്തിനായി പുല്ലുമേട്ടിൽ പുതിയ മാലിന്യ പ്ലാന്റ് നിർമിക്കുമെന്നും തൂക്കുപാലത്തെ മാലിന്യ നിക്ഷേപം തടയുന്നതിന് മിനി എം.സി.എഫ് സ്ഥാപിക്കുമെന്നും മാലിന്യപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് 75 ലക്ഷം രൂപ മാറ്റിവെച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് നിഷ മോൾ ബിനോജ് അറിയിച്ചു.
അയ്യപ്പൻ കോവിൽ പഞ്ചായത്തിന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് മാലിന്യ സംസ്കരണമാണ്. പഞ്ചായത്തിലെ 13 വാർഡുകളിലെയും മാലിന്യം, മാട്ടുക്കട്ട മാർക്കറ്റിലെ തുമ്പോർമൂഴി പദ്ധതിക്ക് സമീപത്തായാണ് സംഭരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം അവിടെക്കിടന്ന് ദുർഗന്ധം വമിച്ചിരുന്നു. പൊതുജനങ്ങൾക്കും സമീപത്തെ വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.