കട്ടപ്പന (ഇടുക്കി): കാട്ടുപന്നിയെ കെണിെവച്ച് പിടികൂടി കൊന്ന് കറിെവച്ച കേസിൽ ഒരാൾ പിടിയിൽ. കാഞ്ചിയർ കോടാലിപ്പാറ പ്ലാക്കൽ വിനോദിനെയാണ് (37) വനംവകുപ്പ് അധികൃതർ പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് പാചകം ചെയ്ത ഒരു കിലോയോളം കാട്ടുപന്നി ഇറച്ചിക്കറിയും പച്ച ഇറച്ചിയായി രണ്ട് കിലോയും കണ്ടെത്തി.
വനം വകുപ്പ് അയ്യപ്പൻകോവിൽ റേഞ്ച് പരിധിയിൽ വരുന്ന കോടാലിപ്പാറയിലാണ് സംഭവം. കാട്ടുപന്നിയെ കെണിെവച്ച് പിടികൂടി കൊല്ലുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പ്രതികൾ മിക്കവാറും രക്ഷപ്പെടാറാണ് പതിവ്. റേഞ്ച് ഓഫിസർ റോയി വി. രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിനോജ്മോൻ ജോസുകുട്ടി, പി.ജി. അനീഷ്, ഡി. സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.