കട്ടപ്പന: വെള്ളയാംകുടി പള്ളിയിലും കല്യാണത്തണ്ട് ക്ഷേത്രത്തിലും മോഷണം. വെള്ളയാംകുടി പള്ളിവക സ്കൂളിലും മോഷണശ്രമം നടന്നു.
ക്ഷേത്രത്തിൽനിന്ന് 20,000 രൂപയും ഒന്നേകാൽ പവൻ സ്വർണവും നഷ്ടമായി. വെള്ളയാംകുടി സെൻറ് ജോർജ് ഫോറാനോ പള്ളിയിലും കല്യാണത്തണ്ട് ശ്രീ കൈലാസനാഥ മഹാദേവക്ഷേത്രത്തിലുമാണ് ശനിയാഴ്ച രാത്രിയില്‍ മോഷണം നടന്നത്.
വെള്ളയാംകുടി പള്ളിയുടെ രണ്ട് നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്ന മോഷ്ടാവ് പള്ളിയുടെ സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറക്കാനും ശ്രമം നടത്തി. പള്ളിവക സ്കൂളിെൻറ പാചകപ്പുരയുടെ പൂട്ട് തകർത്ത് അകത്തുകയറി വാക്കത്തി, തൂമ്പ തുടങ്ങിയ ആയുധങ്ങൾ എടുത്താണ് നേർച്ചക്കുറ്റി തകർത്തത്.
പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയുടെ സി.സി ടി.വി കാമറയിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു. നിർമാണവുമായി ബന്ധപ്പെട്ട് ജോലിക്കാർക്ക് നൽകാൻ കരുതിെവച്ച തുകയാണ് കൈലാസനാഥ ക്ഷേത്രത്തിൽനിന്ന് നഷ്ടപ്പെട്ടത്.
വഴിപാട് ഇനത്തിൽ ലഭിച്ച ശൂലം, വേൽ, താലി എന്നിവയാണ് നഷ്ടപ്പെട്ട സ്വർണത്തിൽ ഉൾപ്പെട്ടത്. ക്ഷേത്ര ശ്രീകോവില്‍, ശാന്തിമഠം, തിടപ്പള്ളി എന്നിവയുടെ താഴ് തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. ഓഫിസിൽ സൂക്ഷിച്ച പാത്രങ്ങളും വിളക്കുകളും നഷ്ടമായില്ല. ശാന്തി മഠത്തിൽനിന്ന് കള്ളേൻറതെന്ന് കരുതുന്ന തോർത്തും കുടയും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.