കട്ടപ്പന: ഉപ്പുതറയിൽ വാഹന വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാക്കളെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചാം പ്രതി ഈറ്റക്കാനം നൂറേട്ടത്ത് വിഷ്ണു ബിനു (രാഹുൽ -25), ആറാം പ്രതി നൂറേട്ടത്ത് പ്രണവ് മധു (21) എന്നിവരാണ് ബുധനാഴ്ച പൊലീസിൽ കീഴടങ്ങിയത്. ഇരുവരും ബന്ധുക്കളാണ്. കേസിലെ മറ്റൊരു പ്രതി ചീന്തലാർ മൂന്നാം ഡിവിഷൻ പ്ലാമൂട്ടിൽ ജഫ്രിനെ (22) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
വാഹന കച്ചവടക്കാരായ മേരികുളം ആരംപുളിക്കൽ അൻസാരി, മാട്ടുതാവളം മാണിക്കത്ത് രതീഷ് രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. വാഹന വിൽപനക്കാരായ ഇവർ ജഫ്രിന് വിൽപന നടത്തിയ ഓട്ടോറിക്ഷയുടെ രജിസ്ട്രേഷൻ ഓണറുടെ പേര് മാറ്റാത്തത് ചോദ്യം ചെയ്തതോടെ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് ജൂലൈ 18ന് പാലം ജങ്ഷനിൽ ജഫ്രിൻ ഉൾപ്പെട്ട ഏഴംഗ സംഘം ഓട്ടോയിൽ എത്തി ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.