കട്ടപ്പന: ഇടുക്കിയിലെ കർഷകരോട് സർക്കാർ കാണിക്കുന്നത് അനീതിയാെണന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഡീൻ കുര്യാക്കോസ് എം.പി കട്ടപ്പനയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിെൻറ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകക്ഷി യോഗ തീരുമാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയാറായിെല്ലങ്കിൽ യു.ഡി.എഫ് സമരം ശക്തമാക്കുമെന്നും ഹസൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണുമ്പോൾ മന്ത്രി എം.എം. മണിക്ക് മുട്ട് കൂട്ടിയിടിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. ഡീൻ കുര്യാക്കോസിന് പിന്തുണ അറിയിച്ച് മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഇന്ദു സുധാകരെൻറ നേതൃത്വത്തിൽ ബുധനാഴ്ച സമരപ്പന്തലിൽ ഉപവാസം അനുഷ്ഠിച്ചു. ഡി.സി.സി വൈസ് പ്രസിഡെൻറ് ജോയി വെട്ടിക്കുഴി, കെപി.സി.സി സെക്രട്ടറി തോമസ് രാജൻ, എ.പി. ഉസ്മാൻ, സിറിയക്ക് തോമസ്, ജോണി ചീരാംകുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.