തൊടുപുഴ: വഴിയിൽ വീണുകിടന്ന വയോധികനടുത്തേക്ക് കോവിഡ് ഭീതി മൂലം അടുക്കാൻ മറ്റുള്ളവർ മടിച്ചുനിന്നപ്പോൾ ഹനീഫക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. കാഴ്ചക്കാരായി ചുറ്റും കൂടിയവർക്കിടയിലൂടെ ഒാേട്ടായിൽ കയറ്റി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് ഇൗ ചുമട്ടുതൊഴിലാളി കനിവിെൻറ മാതൃകയായി.
ഇളംദേശം മലേപ്പറമ്പിൽ ഹനീഫ നാലുവർഷമായി തൊടുപുഴ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. കഴിഞ്ഞദിവസം ജോലിക്കിടെയാണ് 50 വയസ്സ് പിന്നിട്ട ഒരാൾ വഴിയരികിൽ ചോരയൊലിച്ച് വീണുകിടക്കുന്നത് കണ്ടത്. അപരിചിതനായ അദ്ദേഹം പറയാൻ ശ്രമിച്ചതൊന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല.
ചുറ്റും കൂടിയവർ കോവിഡ് ഭീതി മൂലം അടുത്തേക്കുവരാനും ആശുപത്രിയിൽ എത്തിക്കാനും മടിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ ഹനീഫ സഹായം തേടിയെങ്കിലും പലരും തയാറായില്ല. ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന ജോസഫ് എന്ന ഒാേട്ടാക്കാരൻ സഹായത്തിനെത്തി. ഇരുവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഉൗരും പേരുമറിയാത്ത ആ മനുഷ്യന് തക്കസമയത്ത് താങ്ങാകാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഹനീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.