തൊടുപുഴ: കോവിഡ് കാലത്ത് ജില്ലയിൽ 709 കുട്ടികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി കണ്ടെത്തൽ. വീടുകളിൽ പഠനാന്തരീക്ഷം ഇല്ലാത്തതും കൂട്ടുകാരോടൊപ്പം കളിക്കാനാകാത്തതും അധ്യാപകരുടെ സാമീപ്യത്തിൽ പഠനം നിഷേധിച്ചുണ്ടായ അസ്വാസ്ഥ്യവും പഠനോപകരണങ്ങളുടെ ലഭ്യതക്കുറവും കുട്ടികളിൽ കൂടുതൽ മാനസികസംഘർഷത്തിനും പിരിമുറുക്കത്തിനും കാരണമായിട്ടുണ്ട്.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കേരള പൊലീസിെൻറ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ഓൺലൈൻ കൗൺസലിങ് പദ്ധതിയായ ചിരി േപ്രാഗ്രാം വഴി നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടികൾ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി കണ്ടെത്തിയത്. കോവിഡ് കാലത്തെ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിന് സംസ്ഥാന സർക്കാർ ആഭ്യന്തരവകുപ്പിെൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ചിരി.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിലേക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും 9497900200 എന്ന നമ്പറിൽ പ്രശ്നങ്ങൾ പറയാം. അവിടെ ലഭിക്കുന്ന വിവരങ്ങൾ ജില്ലകളിൽ സൈക്യാട്രിസ്റ്റിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൗൺസിലിങ് സെൻററിലേക്ക് കൈമാറുകയും സൈക്കോളജിസ്റ്റുകളടക്കമുള്ളവർ പ്രശ്നങ്ങളുടെ ഗൗരവ സ്വഭാവമനുസരിച്ച് ഫോണിൽ കൗൺസിലിങ് നടത്തുകയും പ്രശ്നപരിഹാരങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിന് മനഃശാസ്ത്ര വിദഗ്ധ പാനലിെൻറ പൂർണമായ ഇടപെടലും നൽകുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ജില്ലതലത്തിൽ അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസിെൻറ നേതൃത്വത്തിൽ ചൈൽഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷനുകൾ, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതി, ജനപ്രതിനിധികൾ, കുടുംബശ്രീ, ചൈൽഡ് ലൈൻ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് എന്നിവരുടെ നേതൃത്വത്തിൽ കോർ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.