തൊടുപുഴ: സ്കൂൾ തുറക്കുേമ്പാൾ തേർഡ് ക്യാമ്പ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് ഇനി നല്ല പച്ചകറികൾ കൂട്ടി ചോറുണ്ണാം. ഉച്ചഭക്ഷണത്തിന് വിളമ്പുന്ന കറികൾക്കുള്ള പച്ചക്കറികൾ സ്കൂളിലെ കൃഷിയിടത്തിൽ നിന്നുതന്നെ സമൃദ്ധമായുണ്ട്.
ക്യാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചമുളക്, തക്കാളി, ചീര, ചേമ്പ്, ഏത്തവാഴ, റോബസ്റ്റ, എന്നുവേണ്ട എല്ലാം സ്കൂളിെൻറ രണ്ടരയേക്കറിലെ തോട്ടത്തിൽ വിളയുന്നുണ്ട്. രണ്ട് ദിവസമായി ബീൻസിെൻറയും പയറിെൻറയും വിളവെടുപ്പ് നടക്കുന്നു. 50 കിലോയോളം ബീൻസ് ലഭിച്ചു. ഉരുളക്കിഴങ്ങിെൻറ വിളവെടുപ്പ് ഉടൻ നടക്കും. കോവിഡ് കാലത്ത് സ്കൂളിലെത്തിയ അധ്യാപകരും അനധ്യാപകരും ചേർന്നാണ് കൃഷിയുടെ കാര്യങ്ങളെല്ലാം നോക്കിനടത്തിയത്. അധ്യാപകർക്ക് പ്രത്യേക ഡ്യൂട്ടി ഇട്ടുതന്നെ പച്ചക്കറി കൃഷിയുടെ ചുമതല ഏൽപിച്ചിരുന്നു.
സ്കൂളിലെ 24 കുട്ടികൾ വീടുകളിൽ എെൻറ പച്ചക്കറി തോട്ടം എന്ന പേരിലും കൃഷി നടത്തി വിജയിച്ചിട്ടുണ്ട്. സ്കൂളിൽനിന്ന് വിളവെടുക്കുന്നതും കുട്ടികളുടെ വീടുകളിൽ നിന്നെത്തിക്കുന്ന പച്ചക്കറികൾ കൂടിയാകുന്നതോടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിനടക്കം ആവശ്യമായ പച്ചക്കറികൾ ഉപയോഗിക്കാൻ കഴിയും. വിറ്റുകിട്ടുന്ന പണം സ്കൂളിെൻറ വികസനത്തിനും തുടർകൃഷിക്കും ഉപയോഗിക്കാനാണ് തീരുമാനമെന്ന് കൃഷിയുടെ ചുമലയുള്ള അധ്യാപകൻ മനു പറയുന്നു. അധ്യാപകർക്കൊപ്പം പി.ടി.എ അംഗങ്ങളുംകൂടി ഇറങ്ങിയപ്പോൾ കൃഷിയിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായി ഹെഡ്മിസ്ട്രസ് എ.എൻ. ശ്രീദേവിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.