ഇടുക്കി: കായികതാരങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഹൈ ആൾറ്റിറ്റ്യൂഡ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ മൂന്നാർ കേന്ദ്രത്തിെൻറ നവീകരണം വിലയിരുത്തി. എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് റോമിയോ സെബാസ്റ്റ്യൻ, സംസ്ഥാന കായികവകുപ്പ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ, സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ, ജില്ല സ്പോർട്സ് കൗൺസിൽ അംഗം ആർ. മോഹനൻ, മറ്റ് ജനപ്രതിനിധികൾ എന്നിവർ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.
പണി വേഗം പൂർത്തിയാക്കാനും 15 ഏക്കർ വരുന്ന സ്പോർട്സ് കൗൺസിലിെൻറ ഉടമസ്ഥതയിലെ മൂന്നാർ സ്റ്റേഡിയം കായികവകുപ്പുമായി ബന്ധപ്പെട്ട് നവീകരിക്കാനും പദ്ധതി തയാറാക്കും. കായികവകുപ്പിൽനിന്ന് 1.40 കോടിയുടെ നവീകരണ പ്രവർത്തനങ്ങളും 40 ലക്ഷം രൂപ മുടക്ക് മുതലിൽ അന്താരാഷ്ട്ര നിലവാരത്തിലെ ജിംനേഷ്യത്തിെൻറയും ഫിൽേട്രഷൻ പ്ലാൻറിെൻറയും നിർമാണം ആരംഭിച്ചു. ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള കായികതാരങ്ങൾക്ക് താമസിച്ച് മികച്ച രീതിയിൽ പരിശീലനം നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകും. ജിംനേഷ്യം പൊതുജനങ്ങൾക്കും കൂടി ഉപയോഗിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.