മൂന്നാര്‍: മഞ്ഞുകാലത്തിെൻറ വരവറിയിച്ച് സഞ്ചാരികള്‍ക്കായി കാഴ്ചയുടെ വിരുന്നൊരുക്കി ഡെയ്സി പൂക്കളുടെ വസന്തകാലം. മൂന്നാറിൽ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചോക്ലറ്റിെൻറ സുഗന്ധം പരത്തി വഴിയോരങ്ങളിലടക്കം ഡെയ്സി ചെടികൾ പൂവിട്ട് നില്ക്കുന്നു.
സൂര്യകാന്തി പൂക്കളോട് സാദൃശ്യമുള്ള വെളുത്ത പൂക്കള്‍ക്ക് ചോക്ലറ്റിെൻറ ഗന്ധമാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ധാരാളം ഡെയ്സി പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത്. മൂന്നാറിലേക്കുള്ള യാത്രയില്‍ രണ്ടാം മൈല്‍ മുതല്‍ മൂന്നാര്‍, മറയൂര്‍വരെ വഴിയോരങ്ങളിലും േതയിലക്കാടുകള്ക്കിടയിലും ഡെയ്സി ചെടികള്‍ വസന്തം തീര്‍ത്തിട്ടുണ്ട്.
അമേരിക്ക ജന്മദേശമായ മെൻറാനോഗ്രാന്ഡി േഫ്ലാറിയ കുടുംബത്തില്പെട്ടവയാണിവ. ക്രിസ്മസ് കാലത്ത് പൂവിടുന്നതിനാല്‍ ക്രിസ്മസ് ട്രീയെന്നും ഡെയ്സി ചെടികളെ വിളിക്കാറുണ്ട്. നവംബറില്‍ മൊട്ടിട്ട് ഡിസംബറില്‍ വിടര്‍ന്ന് ജനുവരിയില്‍ കൊഴിഞ്ഞുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.