പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​തെ; മൂ​ന്നാ​റി​ലെ സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം

മൂ​ന്നാ​ർ: നി​ർ​മാ​ണം തു​ട​ങ്ങി ഒ​മ്പ​ത് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​ന്നും പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​തെ മൂ​ന്നാ​റി​ലെ സ​ർ​ക്കാ​ർ അ​തി​ഥി മ​ന്ദി​രം.

മൂ​ന്നാ​ർ കോ​ള​നി റോ​ഡി​ൽ നി​ല​വി​ലെ അ​തി​ഥി മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്നാ​ണ് അ​ന​ക്സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​തി​ഥി മ​ന്ദി​ര​ത്തി​ൽ മൂ​ന്ന് മു​റി മാ​ത്ര​മാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ അ​തി​ഥി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും താ​മ​സി​ക്കാ​ൻ കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​തി​നോ​ട് ചേ​ർ​ന്ന് 10 മു​റി​ക​ളോ​ടെ അ​ന​ക്സ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 2013ൽ ​അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. 2014 ജൂ​ലൈ​യി​ൽ അ​ന്ന​ത്തെ ടൂ​റി​സം മ​ന്ത്രി​യാ​യി​രു​ന്ന എ.​പി. അ​നി​ൽ​കു​മാ​ർ ഇ​തി​ന് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു.

10 കി​ട​പ്പു​മു​റി​ക​ൾ​ക്കൊ​പ്പം കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, അ​ടു​ക്ക​ള എ​ന്നി​വ​യും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. നി​ർ​മാ​ണം ആ​രം​ഭി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ ഒ​മ്പ​ത്​ വ​ർ​ഷ​ത്തി​നി​ടെ ഒ​ട്ടേ​റെ​ത്ത​വ​ണ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ​ണി​ക​ൾ മു​ട​ങ്ങി.

നി​ല​വി​ൽ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും തു​ക അ​നു​വ​ദി​ക്ക​ണം. മു​റി​ക​ളി​ലേ​ക്കു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ എ​ത്തി​ച്ചാ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി അ​തി​ഥി മ​ന്ദി​രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​വും.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​യി​ല്ല. നാ​ൽ​ക്കാ​ലി​ക​ളു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പാ​നി​ക​ളു​ടെ​യും താ​വ​ള​മാ​ണ് ഇ​പ്പോ​ൾ ഈ ​കെ​ട്ടി​ടം.

Tags:    
News Summary - goverment Guest House, Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.