മൂന്നാർ: നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു പ്രയാണത്തിെൻറ സ്മരണയിൽ കഴിയുന്ന ജനതയുടെ നാടിെൻറ പേരാണ് വട്ടവട. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാട്ടുകാരുടെ ഭാവനയും ചേർന്നപ്പോൾ നാടിന് ലഭിച്ച പേരാണ് വട്ടവടയെന്നാണ് ചരിത്രം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ സമ്പൂർണ കാർഷിക ഗ്രാമമാണ് വട്ടവട. ആകാശത്തോളം ഉയർന്നു നിൽക്കുന്ന കൂറ്റൻ മലകൾകൊണ്ട് നാലുവശവും ചുറ്റപ്പെട്ട താഴ്വാരമാണ് ഈ പ്രദേശം.
ഉയർന്ന മലകളുടെ നടുവിൽ കാണുന്ന താഴ്ന്ന പ്രദേശത്തെ നോക്കിയപ്പോൾ ആർക്കോ തോന്നിയ സാമ്യമാണ് സ്ഥലപ്പേരിെൻറ പിന്നിലെ കഥ. വട്ടത്തിലെ ഉയർന്ന മലയും നടുവിലെ കുഴിവും ഒരു വടപോലെ തോന്നിയതിനാലാവണം ആരോ ആദ്യമിതിനെ വട്ടത്തിലുള്ള വട എന്ന അർഥത്തിൽ വട്ടവട എന്ന് വിളിച്ചത്.
മുന്നൂറോളം വർഷം മുമ്പ് തമിഴ്നാട്ടിലെ മധുരയിൽനിന്ന് കുടിയേറിയ കുടുംബങ്ങളാണ് വട്ടവടയിലെ പൂർവികർ. പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ മൂലം നാട് ഉപേക്ഷിച്ചവർ നാലുചുറ്റും മലകളുള്ള ഭൂപ്രദേശത്തെ സുരക്ഷിതമായി കണ്ട് മലകൾക്ക് നടുവിലെ ഫലഭൂയിഷ്ടമായ മണ്ണും മലകളിലെ നീരുറവയും പ്രയോജനപ്പെടുത്തി കൃഷി ആരംഭിച്ചതോടെ നാട് അഭിവൃദ്ധി പ്രാപിച്ചു. ഇപ്പോൾ അയ്യായിരത്തോളം കുടുംബങ്ങളാണ് ആയിരക്കണക്കിന് ഹെക്ടർ ഭൂമിയിൽ കൃഷിചെയ്യുന്നത്. കേരളത്തിലെ ശീതകാല പച്ചക്കറി കൃഷിയുടെ ആസ്ഥാനമായി വട്ടവട മാറിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.