മൂന്നാർ: ഓർമിക്കാന്‍ ഇഷ്ടപ്പെടാത്ത ദുരന്തത്തിെൻറ ഒന്നാം വാര്‍ഷിക ദിനത്തിൽ പ്രാർഥനയോടെ നാട്. പെട്ടിമുടിയിൽ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ചിടത്ത് പ്രാര്‍ഥനകളും ചടങ്ങുകളുമായി ബന്ധുമിത്രാദികളെ കൂടാതെ തോട്ടം തൊഴിലാളികളും നാട്ടുകാരുമെത്തി. പെട്ടിമുടി ദുരന്തത്തിെൻറ സ്മരണാർഥം മൂന്നാര്‍ മേഖലയിലെ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച മൗനപ്രാർഥനയും അനുസ്മരണങ്ങളും നടന്നു. വിവിധ സംഘടനകളും രാഷ്ട്രീയ പ്രതിനിധികളും നാട്ടുകാരുമടക്കമുള്ളവരും ദുരന്തത്തിൽ മരിച്ചവരെ അടക്കംചെയ്ത സ്ഥലത്തെത്തി സ്മരണാഞജലി അർപ്പിച്ചു.
വിജയപുരം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പെട്ടിമുടി ദുരന്ത അനുസ്മരണം ദേവികുളം എം.എൽ.എ അഡ്വ. എ. രാജ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ ബിനോയി മേച്ചേരി അധ്യക്ഷതവഹിച്ചു. ജില്ല വികസന കമീഷൻ ചെയർമാൻ അർജുൻ പാണ്ട്യൻ മുഖ്യ പ്രഭാഷണം നടത്തി. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കേരള സോഷ്യൽ സർവിസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മണിമൊഴി, ബി.ആർ.സി കോഓഡിനേറ്റർ ഹെപ്സി ക്രിസ്റ്റിനാൽ, ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.
ഗോപികക്ക് പൗരാവലിയുടെ ഉപഹാരം
മൂന്നാർ: പെട്ടിമുടിയിലെ ദുരന്തത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്ടമായിട്ടും പ്ലസ് ടുവിന് മുഴുവൻ എ പ്ലസ് നേടിയ ഗോപികക്ക് പൗരാവലിയുടെ ആദരം. മൈ മൂന്നാർ മൂവ്മെൻറിെൻറ ഉപഹാരം ദേവികുളം സബ് കലക്ടർ എസ്. രാഹുൽ കൃഷ്ണശർമ സമ്മാനിച്ചു. ദുരന്തത്തിൽ അച്ഛൻ ഗണേശനും അമ്മ തങ്കവും മരിച്ച ഗോപിക പട്ടത്താണ് പഠിച്ചത്.
ഗോപികയുടെ നിശ്ചയദാർഢ്യം മറ്റുള്ളവർക്ക് മാതൃക ആണെന്ന് സബ് കലക്ടർ പറഞ്ഞു. മൈ മൂന്നാർ മൂവ്മെൻറിെൻറ ഭാരവാഹികളായ ലിജി ഐസക്, സാജൻ, സെന്തിൽ കുമാർ, വിജയകുമാർ, സാജു വർഗീസ് എന്നിവർ പങ്കെടുത്തു.
ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഒത്തുകൂടി
മൂന്നാർ: പെട്ടിമുടി ദുരന്തത്തിെൻറ ഒന്നാംവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചും അനുഭവങ്ങൾ പങ്കുവെച്ചും രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും ഒത്തുകൂടി.
ഓൺലൈനിൽ ആയിരുന്നു ഒത്തുചേരൽ. കലക്ടർ ഷീബ ജോർജ് സ്വാഗതം പറഞ്ഞു. പെട്ടിമുടിയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിെൻറ ലഘു വിഡിയോ പ്രദർശനവും നടന്നു. തുടർന്ന് ഡീൻ കുര്യാക്കോസ് എം.പി, എ. രാജ എം.എൽ.എ, ജില്ല പൊലീസ് മേധാവി ആർ. കറുപ്പ് സ്വാമി, മുൻ കലക്ടർ എച്ച്. ദിനേശൻ, എസ്. രാജേന്ദ്രൻ തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.