മൂന്നാർ: മൂന്നാർ അതിശൈത്യത്തിെൻറ പിടിയിൽ. വ്യാഴവും വെള്ളിയും മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരുന്നു താപനില. രാവിലെ പുൽമേടുകൾ ഉൾെപ്പടെ മഞ്ഞുപുതച്ച നിലയിലായിരുന്നു. കണ്ണന് ദേവൻ എസ്റ്റേറ്റുകളിൽ പലയിടത്തും മൈനസ് രണ്ട് ഡിഗ്രി രേഖപ്പെടുത്തി. പച്ചവിരിച്ചുകിടക്കുന്ന പുല്‍മേടുകള്‍ പുലര്‍ച്ച മഞ്ഞുപുതച്ചതുപോലെയാണ് കാണപ്പെടുന്നത്.
പെരിയവരൈ, കന്നിമല, സൈലൻറ്വാലി മൈതാനങ്ങളില്‍ ഈ കാഴ്ചയാണ് രണ്ടുദിവസമായി. തണുപ്പ് ആസ്വദിക്കാനും മൊബൈല്‍ കാമറകളിൽ പകര്‍ത്താനും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. സൈലൻറ്വാലി, ചെണ്ടുവരൈ, ഉപാസി എന്നിവിടങ്ങളിൽ മൈനസ് ഒന്നും സെവന്‍മലൈ, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് രണ്ട് ഡിഗ്രിയുമാണ് താപനില. ശൈത്യം വരുംദിവസങ്ങളില്‍ വർധിക്കുമെന്നാണ് കരുതുന്നത്.
തെക്കിെൻറ കശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറില്‍ കാലം തെറ്റിയെത്തുന്ന തണുപ്പ് സന്ദർശകര്‍ക്ക് അനുഭൂതിയാകുേമ്പാൾ കര്‍ഷകര്‍ക്ക് തിരിച്ചടിയുമാണ്. മഞ്ഞുവീഴ്ച ശക്തമായത് തോട്ടം മേഖലക്കും നാശം വിതക്കും.
വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പാമ്പാടുംചോലയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ താപനില മൈനസ് ഒന്നിലെത്തി. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാർ, കടവരി മേഖലകളിലും ഒരാഴ്ചയായി ശക്തമായ തണുപ്പാണ്. ഇവിടങ്ങളിൽ അഞ്ചുവർഷത്തിനിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്ന് കർഷകർ പറയുന്നു. ശൈത്യം ശക്തമായി തുടരുന്നതിനാൽ ഏറെ ആശങ്കയിലാണ് വട്ടവടയിലെ പച്ചക്കറി കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.