മൂന്നാർ: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനശല്യം. മുന്നൂറ്റിയൊന്ന് കോളനിയിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച രാത്രി ആനയിറങ്ങി. ആനക്കൂട്ടവും ഒറ്റയാനും രണ്ട് മേഖലകളിൽ ഒരുമിച്ച് എത്തിയതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. പലരുടെയും വീടിന്റെ മുറ്റത്തുകൂടി ഒറ്റയാൻ ചുറ്റിത്തിരിഞ്ഞു. കൃഷിയിടങ്ങളിലേക്ക് സംഘമായി എത്തിയ ആനകൾ മറ്റൊരു ഭാഗത്തും നാശനഷ്ടങ്ങൾ വരുത്തി. കുറേ ദിവസങ്ങളായി ആനയുടെ സാന്നിധ്യം മേഖലയിൽ കൂടിവരുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.