മൂന്നാര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്പിക്കാന് കോണ്‍ഗ്രസിനോടൊപ്പം പ്രവർത്തിച്ച യുവാവിന് ക്രൂരമര്‍ദനം. മാട്ടുപ്പെട്ടി ടോപ് ഡിവിഷനില്‍ താമസിക്കുന്ന സുബ്രഹ്മണിയെയാണ് (29) ഇടതുമുന്നണി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സുബ്രഹ്മണിയും കുടുംബവും സി.പി.ഐ പ്രവര്‍ത്തകരായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ് ഡിവിഷനില്‍ മത്സരിക്കാന്‍ ഭാര്യയെ അനുവദിക്കണമെന്ന് സുബ്രഹ്മണി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു.
എന്നാല്‍, പാര്‍ട്ടി വിസമ്മതിച്ചു. ഇതിൽ പ്രതിഷേധിച്ച് സുബ്രഹ്മണിയും ബന്ധു തങ്കരാജും കോണ്‍ഗ്രസിനായി പ്രവർത്തിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ മുരുകന്, കണ്ണന്, കുമാര്‍, നടരാജന് എന്നിവര്‍ തങ്കരാജിനെ വീട്ടിൽ കയറി അസഭ്യം പറഞ്ഞതോടെ ഇയാള്‍ സുബ്രഹ്മണിയെ വിളിച്ചുവരുത്തി. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനിടെ നാല്‍വര്‍ സംഘം സമീപത്തുകിടന്ന തടിക്കഷണങ്ങള്‍ ഉപയോഗിച്ച് സുബ്രഹ്മണ്യത്തെ ആക്രമിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഇയാള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.