നെടുങ്കണ്ടം: പട്ടം കോളനിയുടെ വിവിധ ഭാഗങ്ങളില്‍ മരച്ചില്ലകള്‍ വൈദ്യുതി ലൈനില്‍ വീണും ഉരസിയുമാണ് കടന്നുപോകുന്നത്. കല്ലാര്‍ ബഥനിപ്പടി ഭാഗത്ത് ലൈനിന്റെ മുകളിലേക്ക് മുള വീണിട്ട് രണ്ട് ദിവസമായിട്ടും നീക്കിയിട്ടില്ല. വിളിച്ചറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തൂക്കുപാലം മാര്‍ക്കറ്റ് റോഡിലെ ലൈനില്‍ ചാഞ്ഞ നില്ക്കുന്ന ടച്ച് വെട്ടിക്കളയണമെന്ന് പല തവണ പറഞ്ഞിട്ടും നടപടിയില്ല. രണ്ടുദിവസം കഴിയട്ടെ എന്നാണ് മറുപടി.
ഉടുമ്പന്‍ചോല, നെടുങ്കണ്ടം, തൂക്കുപാലം സെക്ഷന്‍ പരിധിയിലെ മിക്ക സ്ഥലങ്ങളിലെയും ലൈനുകള്‍ മരച്ചില്ലകളില്‍ ഉരസിയാണ് പോകുന്നത്. ടച്ച് വെട്ടുക എന്നത് പ്രഹസനമാണ്. ഇത് കരാര്‍ വ്യവസ്ഥയിലാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി തോട്ടിക്ക് വലിച്ചൊടിക്കാവുന്നത് മാത്രം ഒടിച്ചുകളയും. നെടുങ്കണ്ടത്തെ പുരയിടത്തിലെത്തി ഞാലിപ്പൂവന് വാഴകള്‍ ചുവടെ വെട്ടിക്കളഞ്ഞു. അതേസമയം, തൊട്ടടുത്ത് ലൈനില്‍ മുട്ടിനില്‍ക്കുന്ന പാളയന്തോടന് വാഴയുടെ ഇല പോലും മുറിച്ചതുമില്ല. സ്കൂള്‍ പരിസരങ്ങളില്‍ ലൈനില്‍ മുട്ടി നില്ക്കുന്നവ വെട്ടി മാറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.