നെടുങ്കണ്ടം: മലയോര ഹൈവേയുടെ ആദ്യ റീച്ച് നിർമാണം അന്തിമ ഘട്ടത്തിലേക്ക് അടുത്തിട്ടും വൈദ്യുതി, ടെലിഫോൺ തൂണുകൾ വഴിമുടക്കികളായി നിൽക്കുന്നു.വണ്ണപ്പുറം - കമ്പംമെട്ട് മലയോര ഹൈവേയുടെ പണിയാണ് അതിവേഗം പുരോഗമിക്കുന്നത്. എന്നാൽ പഴയ റോഡിന്റെ അരികിലെ കെ.എസ്.ഇ.ബി.യുടെയും.ബി.എസ്.എൻ.എല്ലിന്റെയും തൂണുകൾ മാറ്റി സ്ഥാപിക്കാത്തത് ദുരിതം സൃഷ്ടിക്കുകയാണ്. റോഡരികിലും കുറേ പോസ്റ്റുകൾ കൂട്ടിയിട്ടിട്ടുണ്ട്. ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് മുതൽ എഴുകുംവയൽ- ആശാരിക്കവല വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിർമാണം പൂർത്തിയായ ഭാഗങ്ങളിലെല്ലാം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയായി വൈദ്യുതി- ടെലിഫോൺ തൂണുകളുമുണ്ട്. ടെലിഫോൺ തുണുകളെല്ലാം ഉപയോഗയോഗ്യമല്ലാത്തവയാണ്. ഇവ നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
ടാറിങ് പൂർത്തിയാക്കിയ ശേഷം മാറ്റാനാണ് ഉദ്ദേശമെങ്കിൽ റോഡ് നിരവധി സ്ഥലങ്ങളിൽ കുത്തിപ്പൊളിക്കേണ്ടതായി വരും. തൂണ് മാറ്റാൻ കെ.എസ്.ഇ.ബിക്കും ബി.എസ്.എൻ.എല്ലിനും ആവശ്യമായ തുക നൽകിയതാണെന്നും മാറ്റാത്തത് തങ്ങളുടെ കുഴപ്പമല്ലെന്നുമാണ് റോഡ് നിർമാണവുമായി ബന്ധപ്പെട്ടവർ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.