നെടുങ്കണ്ടം: ടൂറിസം കേന്ദ്രമായ ആമപ്പാറയിൽ വൻ തീപിടുത്തം. 5 ഏക്കറിലധികം പുൽമേടുകൾ കത്തിനശിച്ചു. സോളാർ പാനലിലേക്കുള്ള ഒരേക്കറോളം പുൽമേടുകൾ കത്തിയതിനാൽ കുറെയധികം കേബിളുകൾ കത്തിനശിച്ചു. സോളാർ പാനലിന് തകരാർ സംഭവിക്കാതെ തീ അണക്കാൻ കഴിഞ്ഞു തമിഴ്നാട് അതിർത്തിയിലെ പുൽമേടുകൾക്കാണ് തീപിടിച്ചത്. ആമപ്പാറയിലേക്ക് മൂന്ന് റോഡുകൾ ഉണ്ടെങ്കിലും ഒന്നു പോലും ഗതാഗതയോഗ്യമല്ലാത്തതിനാൽ നെടുങ്കണ്ടത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥലത്തെത്തിയത്.
പഞ്ചായത്ത് അംഗം വിജിമോൾ വിജയൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളും അഗ്നിരക്ഷ സേനാംഗങ്ങളും ചേർന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 4:30ഓടെ തമിഴ്നാട് അതിർത്തിയിൽ നിന്നുമാണ് തീ കത്തി തുടങ്ങിയത്. റോഡിൻ്റെ ഒരു വശം പൂർണ്ണമായി കത്തി. അനർട്ടിൻ്റെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പരിശോധനക്കു ശേഷമെ നഷ്ടം കണക്കാക്കാനാവു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.