നെടുങ്കണ്ടം: ഹൈറേഞ്ച് മേഖലയില്‍ നേരിയ തോതില്‍ ഭൂചലനം. വ്യാഴാഴ്ച രാത്രി 10.03നും 10.10നും ഇടയിലാണ് മുഴക്കത്തോടുകൂടി ചലനം അനുഭവപ്പെട്ടതായി സംശയിക്കുന്നത്. പതിനഞ്ച്് സെക്കൻഡോളം ശബ്ദം നീണ്ടതായാണ് അനുഭവസ്ഥര്‍ പറയുന്നത്. അതിര്‍ത്തിപ്രദേശങ്ങളിലാണ് കൂടുതലായി മുഴക്കം അനുഭവെപ്പട്ടത്.
നെടുങ്കണ്ടം, ഉടുമ്പന്‍ചോല, പാമ്പാടുംപാറ, തൂക്കുപാലം, കമ്പംമെട്ട്്, പുളിയന്മല, കൂട്ടാര്‍, കുമളി, രാമക്കല്‍മേട് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നത്. ഉടുമ്പന്‍ചോലയില്‍ നല്ലരീതിയില്‍ അനുഭവെപ്പട്ടതായാണ് പറയുന്നത്. നാട്ടുകാരില്‍ പലരും മുഴക്കം അനുഭവപ്പെട്ടതായും കതകും ജനലും കുലുങ്ങിയതായും പറയുന്നുണ്ട്. ഇടിമുഴക്കമാണോ ഭൂചലനമാണോയെന്ന് സംശയിക്കുന്നതായി ചിലര്‍ പറഞ്ഞു.
രാത്രി പേത്താടെ ചാറ്റല്‍മഴയും ഇടിമുഴക്കവും ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും ശബ്ദം തിരിച്ചറിയാനായിട്ടില്ല. ചിലയിടങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതായി പറയപ്പെടുന്നു. എന്നാല്‍, ചോറ്റുപാറ, ആലടി, കുളമാവ്, ഇടുക്കി എന്നിവിടങ്ങളിലെ ഭൂകമ്പമാപിനിയില്‍ റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടില്ല.
പ്രഭവകേന്ദ്രം തമിഴ്നാട്ടിലെ ബോഡിനായ്കന്നൂരാണെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഇടുക്കി, കോട്ടയം ജില്ലകളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.