നെടുങ്കണ്ടം: രാജകുമാരിയിൽ നിന്ന് 400 ലിറ്റർ കോടയും 17 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. രാജാക്കാട് കച്ചിറപ്പാലം കൊല്ലിയിൽ സജീവന്റെ പേരിൽ കേസെടുത്തു. എക്സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപെട്ട സജീവൻ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
വീട്ടിലും പുരയിടത്തിലുള്ള ഷെഡിലുമായി സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളുമാണ് എക്സൈസ് പിടികൂടിയത്. ചാരായം വാറ്റി റിസോർട്ടുകളിലും മറ്റു ചെറുകിട ചെറുകിട കച്ചവടക്കാർക്ക് മൊത്തക്കച്ചവടമാണ് സജീവൻ നടത്തിയിരുന്നതത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കുറച്ചു ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
കേസ് രേഖകളും തൊണ്ടി മുതലുകളും ഉടുമ്പൻചോല എക്സൈസിന് കൈമാറി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഷാജി ജെയിംസിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ തോമസ് ജോൺ, സി.ഇ.ഒ മാരായ ആൽബിൻ, ജസ്റ്റിൻ, വനിത സി.ഇ. ഒ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.