നെടുങ്കണ്ടം: ജില്ലയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി ജില്ല ഭരണകൂടം.
കഴിഞ്ഞ ദിവസമാണ് രാജാക്കാട്ട് എത്തിയ തമിഴ്നാട് സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് പ്രദേശവാസികളുമായി സമ്പര്‍ക്കം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മുന്‍കരുതലുകളുടെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും അന്തർ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് വിതരണം വേഗത്തിലാക്കുമെന്നും ജില്ല കലക്ടർ ഷീബ ജോര്‍ജ് പറഞ്ഞു. രണ്ടാം ഡോസ് വാക്സിന് കൃത്യസമയത്ത് എടുക്കാത്തവരെ കണ്ടെത്തി വാക്സിന് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിൽ എത്തുന്നവരെ കര്‍ശന പരിശോധനക്ക് ശേഷമാകും ചെക്പോസ്റ്റ് കടത്തി വിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.