നെടുങ്കണ്ടം: പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നു. ആശുപത്രിക്കായി നിര്‍മിച്ച പുതിയ കെട്ടിടം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. പാമ്പാടുംപാറ പഞ്ചായത്തിലെയും തൂക്കുപാലം, ചേറ്റുകുഴി, ഇരട്ടയാര്‍, എഴുകുംവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ദിനേന നൂറുകണക്കിന് ആളുകളാണ് ഇവിടെ ചികിത്സതേടി എത്തുന്നത്. നിലവിൽ രണ്ട് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. 1980കളിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
എം.എം. മണി മന്ത്രിയായിരുന്നപ്പോൾ ഇടപെട്ട് 1.10 കോടി എൻ.ആർ.എച്ച്.എമ്മിൽനിന്നും അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് അടുത്തവര്‍ഷം രണ്ടാംനില കൂടി നിര്‍മിക്കുന്നതോടെ കിടത്തിച്ചികിത്സക്കും സൗകര്യമാവും.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബ്, വൈസ് പ്രസിഡന്റ് സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബേബിച്ചന് ചിന്താര്‍മണി, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. മോഹനന്, ബ്ലോക്ക് പി.ആര്.ഒ ജോബി ജോസഫ് എന്നിവര്‍ പറഞ്ഞു.
ജില്ല പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷിഹാബ്, ജില്ല മെഡിക്കൽ ഓഫിസർ, ഡി.പി.എം, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.