നെടുങ്കണ്ടം: പത്ര വിതരണക്കാരനായ ബാലനെ ഇടിച്ച് പരിക്കേൽപിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാർ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടിയെരുമ സ്വദേശിയുതോണ് കാർ. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
ബാലനൊപ്പമുണ്ടായിരുന്ന ആളിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ൈഡ്രവറെ വിളിച്ചുവരുത്തും. തിരിച്ചറിഞ്ഞാൽ അറസ്റ്റ് ചെയ്യും. നെടുങ്കണ്ടം താന്നിമൂട് കിഴക്കേ മാടപ്പാട്ട് ബാബുരാജിെൻറ മകൻ അമൽരാജിനെയാണ് (14) വെള്ളിയാഴ്ച വൈകീട്ട് താന്നിമൂട് തിരുവല്ലാപടിക്ക് സമീപം വെള്ളമാരുതി ആൾട്ടോ കാർ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞത്.
അപകടവിവരം പൊലീസിൽ അറിയിക്കാതെയും അമൽരാജിനെ ആശുപത്രിയിൽ എത്തിക്കാതെയും മുങ്ങിയതിനെതിരെയാണ് കേസ്. അപകടത്തിൽ തലക്കും കാലിനും പരിക്കേറ്റ അമൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.