നെടുങ്കണ്ടം: വിനോദ സഞ്ചാരികളുമായെത്തിയ ബസിന്റെ അടിയില്‍ ഡ്രൈവറുടെ തല കുടുങ്ങി. മലപ്പുറം സ്വദേശി നിസാര്‍ മുഹമ്മദാണ് (31) ബസിനടിയിലെ യന്ത്രഭാഗങ്ങളുടെ ഇടക്ക് കുടുങ്ങിയത്. ഞായറാഴ്ച രാവിലെ രാമക്കല്‍മേട് തോവാളപ്പടിയിലാണ് സംഭവം. മലപ്പുറത്തുനിന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് സംഘം. രാമക്കല്‍മെട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിന് തകരാര്‍ കണ്ടെത്തി. നിസാര്‍ തോവാളപ്പടിയില്‍ റോഡരികില്‍ ബസ് പാര്‍ക്ക് ചെയ്തശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ച് തകരാര്‍ പരിഹരിക്കുന്നതിനിടെ ബസിന്റെ പിന്‍വശത്തെ യന്ത്രഭാഗങ്ങൾക്കിടെ തല കുടുങ്ങുകയായിരുന്നു. വാഹനത്തിന്റെ ബോഡിയും താഴ്ന്നതോടെ ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയില്‍ കുടുങ്ങി. ബസിന്റെ അടിയില്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ആക്സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. ഡ്രൈവറെ പുറത്തേക്ക് കാണാതെവന്നതോടെ യാത്രക്കാരില്‍ ചിലര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ തല കുടുങ്ങിയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ തോവാളപ്പടി നിവാസികള്‍ വിവരം നെടുങ്കണ്ടം അഗ്നിരക്ഷസേനയെ അറിയിച്ചു. അഗ്നിരക്ഷസേന ഉദ്യോഗസ്ഥരായ അജിഖാന്‍, വി. അനിഷ്, സണ്ണി വര്‍ഗീസ്, ടി. അജേഷ്, രാമചന്ദ്രന് നായര്‍ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേര്‍ന്നാണ് ബസ് ഉയർത്തിയാണ് നിസാറിനെ വിദഗ്ധമായി രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.