നെടുങ്കണ്ടം: കൗന്തി-നെടുങ്കണ്ടം റോഡ് നിര്‍മാണ ഭാഗമായി വെട്ടിമാറ്റിയ ഈട്ടിത്തടി മൂന്നു വർഷമായിട്ടും നീക്കം ചെയ്യാതെ വഴിമുടക്കിയായി റോഡില്‍ കിടക്കുന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന തടിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. കൊടും വളവും ഇറക്കവും ഉള്ള ഭാഗത്താണ് തടി കിടക്കുന്നത്. റോഡ് പുനര്‍നിര്‍മാണ ഭാഗമായി മണ്ണ് നീക്കം ചെയ്തതോടെ വലിയ തിട്ട രൂപപ്പെടുകയും ഈട്ടി മരം അപകടാവസ്ഥയില്‍ ആകുകയായിരുന്നു. തുടര്‍ന്ന് 2021 നവംബറില്‍ വെട്ടിമാറ്റി. എന്നാല്‍, പടുകൂറ്റന്‍ മരം റോഡരികില്‍ ഉപേക്ഷിച്ചതല്ലാതെ ഇവിടെനിന്ന് നീക്കാന്‍ വനം വകുപ്പ് തയാറായിട്ടില്ല.
മരം റോഡില്‍നിന്നു നീക്കണമെന്ന് പലതവണ പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചിരുന്നു. ഗതാഗതത്തിനുപോലും തടസ്സം സൃഷ്ടിച്ചാണ് മരം കിടക്കുന്നത്. സ്കൂള്‍ ബസുകള്‍ പോകുന്ന സമയങ്ങളില്‍ ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ലേലം ചെയ്ത് ലക്ഷങ്ങള്‍ വരുമാനം നേടാമെന്നിരിക്കെയാണ് ഇത് റോഡില്‍നിന്ന് പോലും നീക്കം ചെയ്യാന്‍ തയാറാകാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.