നെടുങ്കണ്ടം: എം.പിയും മുഖ്യമന്ത്രിയും മാറിമാറി രണ്ടുതവണ ഉദ്ഘാടനം നടത്തിയിട്ടും തൂക്കുപാലത്തെ 'വഴിയിടം' പദ്ധതി ഇന്നും പാതിവഴിയില്‍. 32 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ഇതുവരെ ചെലവിട്ടത്. എന്നിട്ടും തൂക്കുപാലം മാര്‍ക്കറ്റിനുള്ളിലെ ശൗചാലയ സമുച്ചയം പ്രദേശവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും തുറന്നുകൊടുത്തിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്ത ശൗചാലയ സമുച്ചയം ചില മിനുക്കുപണി നടത്തി 'ടേക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമാക്കി മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ വീണ്ടും ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിെൻറ 2019-20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തൂക്കുപാലം മാര്‍ക്കറ്റ് ആധുനിക വത്കരിക്കുന്നതിെൻറ ഭാഗമായാണ് 25 ലക്ഷം രൂപ ചെലവില്‍ ശൗചാലയ സമുച്ചയം നിര്‍മിച്ചത്.
വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന രാമക്കൽമേട്ടിലേക്കുള്ള പാതയിലെ പ്രധാന ടൗണാണ് തൂക്കുപാലം. സ്ത്രീ കള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ശൗചാലയങ്ങളും കോഫി ഷോപ്പും നിര്‍മിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ശൗചാലയത്തില്‍ അല്ലറ ചില്ലറ ജോലിചെയ്ത് 'വഴിയിടം' ബോര്‍ഡ് സ്ഥാപിക്കുകയാണ് ചെയ്തത്.
പദ്ധതി മൂന്ന് വശങ്ങളും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട മാര്ക്കറ്റിനുള്ളിലായതിനാല് സഞ്ചാരികള്‍ക്ക് ഇങ്ങനെയൊരു സംവിധാനം തൂക്കുപാലത്തുണ്ടെന്ന് കാണാനോ തിരിച്ചറിയാനോ കഴിയില്ല. പദ്ധതി രേഖ പ്രകാരം വഴിയിടത്തിെൻറ നടത്തിപ്പിനായി കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടെത്താനും കരുണാപുരം പഞ്ചായത്തിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.