തൊടുപുഴ: എതിര് ശബ്ദങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാറിന്റെ ഗൂഢനീക്കത്തിനെതിരെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ശനിയാഴ്ച രാത്രി 10ന് കാരിക്കോട് നൈനാര്‍ പള്ളി പരിസരത്തുനിന്ന് ആരംഭിച്ച് ഗാന്ധി സ്ക്വയറില്‍ സമാപിച്ചു.
ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മാത്യു കുഴല്നാടന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. ഹാരിദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, ജില്ല പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് സംസാരിച്ചു.
ജില്ല ട്രഷറര്‍ ടി.കെ. നവാസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.എസ്. മുഹമ്മദ്, പി.എം. അബ്ബാസ്, എസ്. എം. ഷരീഫ്, ജില്ല സെക്രട്ടറിമാരായ സലിം കൈപ്പാടം, ടി.എസ്. ഷംസുദ്ദീന്, പി.എന്‍. സീതി, കെ.എം. സലിം, ഭാരവാഹികളായ എം.എ. കരിം, സുബൈര്‍ ഇല്ലിക്കല്‍, എ.എം. സമദ്, എം.എം. അബ്ദുല്‍ ഷുക്കൂര്‍, എം.പി. സലിം, എന്‍.കെ. ഇല്യാസ്, പി.കെ. റഹിം, അസീസ് ഇല്ലിക്കല്‍, കെ.എസ്. സക്കീര്‍ ഹുസൈന്, കെ.എച്ച്. അബ്ദു, എം.എസ്. അബ്ബാസ്, പി.എച്ച്. സുധീര്‍, പി.എം. നിസാമുദീന്‍, ഇ.എ.എം. അമീന്, കെ.എം. നിഷാദ്, പി.ബി. ഷരീഫ്, ആസാദ് സിദ്ദീഖ്, അമീര്ഖാന്, മുഹമ്മദ് ഇരുമ്പുപാലം, ടി.എസ്. ഷാജി, സക്കീര്‍ ഹാജി, നൗഷാദ് വഴിക്കപ്പുരയിടം, വി.എച്ച്. മുഹമ്മദ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.