പീരുമേട്: ഓണക്കിറ്റ് ഞങ്ങൾക്കും ലഭിക്കുമോ എന്നറിയാതെ, താലൂക്കിലെ പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികൾ. പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭരണപക്ഷ എ.എൽ.എ കിറ്റ് വിതരണം ഉറപ്പാക്കണമെന്ന് ആരോടാണ് ആവശ്യപ്പെട്ടതെന്നും എം.എൽ.എ ഉൾപ്പെടുന്ന സർക്കാർ കിറ്റ് വിതരണം ചെയ്യാൻ തീരുമാനമെടുത്താൽ വിതരണം നടക്കുമെന്നും തൊഴിലാളികൾ പറയുന്നു.
ഉപ്പുതറ, ചീന്തലാർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പീർമേട് ടീ കമ്പനിയുടെ ആറ് ഡിവിഷനുകൾ, എം.എം.ജെ തോട്ടത്തിന്റെ വാഗമൺ, കോട്ടമല ഡിവിഷനുകളാണ് പൂട്ടിക്കിടക്കുന്നത്. രണ്ട് തോട്ടങ്ങളിലുമായി നൂറുകണക്കിന് തൊഴിലാളികൾ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജീവിക്കുന്നു. മുൻവർഷങളിൽ ഇവർക്ക് ഓണക്കിറ്റ് ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.