മറയൂര്‍: അഞ്ചുനാട് മലനിരകളില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഓറഞ്ചിെൻറ വിളവ് കുറഞ്ഞു. ശൈത്യകാലമായ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് സാധാരണ ഓറഞ്ചുകള്‍ പൂവിടുന്നത്.
എന്നാല്‍, പ്രദേശത്ത് രണ്ടുമാസമായി അനുഭവപ്പെട്ട മഴയും മൂടല്‍മഞ്ഞും മൂലം ഓറഞ്ച് ചെടികള്‍ പൂവിടുന്നത് കുറഞ്ഞു. അതുകൊണ്ടുതന്നെ വിളവും കുറവാണ്.
കാന്തല്ലൂര്‍ മേഖലയില്‍ മറ്റ് ഫലവര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഓറഞ്ച് കൃഷിയാണ് കൂടുതലായി ചെയ്യുന്നത്. പ്രദേശത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ കാന്തല്ലൂരില്‍ എത്തുന്നത് പഴന്തോട്ടങ്ങള്‍ കാണാനാണ്.
എന്നാല്‍, ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം ഫലവര്‍ഗങ്ങളുടെ കുറവ് സഞ്ചാരികളെ നിരാശരാക്കുന്നു. ഏപ്രില്‍, മേയ് മാസങ്ങളിലാണ് പ്ലംസ്, പിച്ചീസ് പോലുള്ള ഫലവര്‍ഗങ്ങള്‍ കായ്ക്കുന്നത്. നിലവില്‍ ഈ മരങ്ങള്‍ പൂവിട്ടുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.