കുമളി ഡിപ്പോയിലെ ഓർഡിനറി സർവിസുകൾ പുനരാരംഭിച്ചു

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി കു​മ​ളി ഡി​പ്പോ​യി​ൽ റ​ദ്ദാ​ക്കി​യ ഓ​ർ​ഡി​ന​റി സ​ർ​വി​സു​ക​ളി​ൽ നാ​ലെ​ണ്ണം തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ച്ചു. ദേ​ശീ​യ​പാ​ത വ​ഴി അ​ഞ്ച്​ ഓ​ർ​ഡി​ന​റി സ​ർ​വി​സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം-​കു​മ​ളി റൂ​ട്ടി​ലെ യാ​ത്ര​ക്ലേ​ശ​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. രാ​വി​ലെ 5.30ന്​ ​ച​ങ്ങ​നാ​ശ്ശേ​രി, 6.40ന്​ ​കോ​ട്ട​യം, 8.10ന്​ ​കോ​ട്ട​യം, 8.30ന്​ ​കോ​ട്ട​യം സ​ർ​വി​സു​ക​ളാ​ണ് ഇ​വ. തി​ങ്ക​ളാ​ഴ്ച 12000ത്തി​ൽ​പ​രം രൂ​പ​യു​ടെ വ​രു​മാ​നം എ​ല്ലാ സ​ർ​വി​സു​ക​ൾ​ക്കും ല​ഭി​ച്ചു. രാ​വി​ലെ​യും വൈ​കീ​ട്ടും യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കു​ള്ള സ​മ​യം സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Tags:    
News Summary - Ordinary services resumed at Kumali Depot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.