representational image

പാൻമസാല പിടികൂടി

കട്ടപ്പന: അനധികൃത വഴിയോരക്കച്ചവടം നടത്തുന്ന മറുനാടൻ തൊഴിലാളികളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച പാൻമസാല പിടിച്ചു. കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ പി.കെ. സുരേഷിന്റെ നേതൃത്വത്തിൽ ഇടശ്ശേരി ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് മുറുക്കാൻ സാധനങ്ങൾക്കൊപ്പം സൂക്ഷിച്ച ഹാൻസ് പിടിച്ചത്.

ഒരു മാസം മുമ്പ് നഗരസഭ ആരോഗ്യവകുപ്പും പൊലീസും എക്സൈസും ചേർന്ന് നടത്തിയ റെയ്ഡിൽ നഗരത്തിലെ ഒട്ടേറെ അനധികൃത വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പാൻമസാലയും നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തിരുന്നു.

തുടർന്ന് അടപ്പിച്ച അനധികൃത വ്യാപാര സ്ഥാപനങ്ങൾ ദിവസങ്ങൾക്കുള്ളിൽ തിരികെയെത്തി. പാൻമസാല പിടികൂടിയ കടകളിൽനിന്ന് എക്സൈസ് പിഴയീടാക്കി.

Tags:    
News Summary - Panmasala caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.