പീരുമേട്: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പ് അധികൃതർ തുരത്തി. പൈൻകാട്ടിലെത്തിയ മൂന്ന് ആനകളെയാണ് തുരത്തിയത്. ഇവ സമീപത്തെ യൂക്കാലി പ്ലാന്റേഷനിലേക്ക് കയറിപ്പോയി. ബുധനാഴ്ചയും ഇവിടെ ആനക്കൂട്ടം എത്തിയിരുന്നു.
തുടർച്ചയായ രണ്ടാം ദിവസവും ആനക്കൂട്ടം എത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 11.30ന് പീരുമേട് ഐ.എച്ച്.ആർ.ഡി സ്കൂളിന് സമീപവും ഒരു ആന എത്തിയിരുന്നു. സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും സർക്കാർ സ്ഥലത്തെ കാട്ടിലേക്കും കയറിപ്പോയ ആനയെ കണ്ടെത്താനായില്ല.
വൈകീട്ട് അഞ്ചിന് വീണ്ടും എക്സൈസ് ഓഫിസിന് സമീപം ആന എത്തി. ജനവാസ മേഖലകളിലും റോഡിലും പകൽ ആനക്കൂട്ടം എത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്കൂളിന് മുമ്പിലെ റോഡിലും ആന ഇറങ്ങിയതോടെ വിദ്യാർഥികളും ഇതുവഴി നടക്കാൻ ഭയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.