ചെറുതോണി: നാടിനെ നടുക്കിയ പെരിയാർ പാലി ഉരുൾപൊട്ടലിനും കൂട്ടമരണത്തിനും തിങ്കളാഴ്ച രണ്ടു വയസ്സ്. പെരിയാര്‍വാലി മലമുകളില്‍ നിന്ന് ഇരമ്പിയെത്തിയ ഉരുള്‍ തൂത്തെറിഞ്ഞത് ഒരു കുടുംബത്തെയൊന്നാകെയായിരുന്നു. കരികുളത്ത് മീനാക്ഷി, മക്കൾ ഉഷ, രാജന്‍ എന്നിവർ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.
ഭയാനകമായ ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് മുന്നില്‍ വീടിെൻറ അടയാളം പോലും ശേഷിച്ചിരുന്നില്ല. പെയ്തിറങ്ങിയ മഴ വകെവക്കാതെ കൂരിരുട്ടിൽ ഓടിയെത്തിയവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എവിടെ തിരയണമെന്നോ എങ്ങനെ തിരയണമെന്നോ ആര്‍ക്കും അറിയില്ലായിരുന്നു.
നേരംപുലര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സജീവമായി. ബാക്കിയുണ്ടാവില്ലെന്ന് ഉറപ്പിച്ചിരുന്നെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാര്‍ഥനയായിരുന്നു എല്ലാ മുഖങ്ങളിലും. ഒടുവില്‍ പ്രാർഥനകള്‍ തെറ്റിച്ച് മീനാക്ഷിയുടെ പാതി ശരീരം മണ്ണിനടിയില്‍നിന്ന് കണ്ടെടുത്തു. ശേഷിച്ചവര്‍ക്കായി ദുരന്തമുഖം വീണ്ടും ഒന്നിച്ചു.
കല്ലും മണ്ണും ഇളക്കി അരിച്ചുപെറുക്കിയെങ്കിലും രാജനെയും ഉഷയെയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായില്ല. തിരച്ചില്‍ രണ്ടാഴ്ചയോളം നീണ്ടു. ഒഴുകിയെത്തിയവരെ പെരിയാര്‍ കവര്‍ന്നിരിക്കാമെന്ന പ്രതീക്ഷയില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രളയത്തിെൻറ വ്യാപ്തി കുറഞ്ഞതോടെ പെരിയാറ്റിലെ വെള്ളമിറങ്ങി.
ഒടുവില്‍ സെപ്റ്റംബര്‍ 11ന് ചേതനയറ്റ മറ്റൊരു ശരീരംകൂടി പതിനാറാംകണ്ടം തോടിന് കരയില്‍നിന്ന് കണ്ടെടുത്തു. പാറയിടുക്കിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ഉഷയുടെ മൃതദേഹം കാണപ്പെട്ടത്. ദിവസങ്ങള്‍ക്കുശേഷം രാജെൻറ ശരീരാവശിഷ്ടങ്ങളും ഇതേസ്ഥലത്ത് നാട്ടുകാര്‍ കണ്ടെത്തി. ഒരുവര്‍ഷം പിന്നിടുമ്പോളും ദുരന്തമുഖത്തെ നടുക്കം പൂര്‍ണമായൊഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.