മൂന്നാര്‍: നാടിനെ നടുക്കിയ ദുരന്തത്തിന് ഒരുമാസം പിന്നിടുമ്പോള്‍ തങ്ങളിൽനിന്ന് വേർപിരിഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർഥനാനിതരമാവുകയാണ് പെട്ടിമുടി. ആനമുടിയിലെ താഴ്വാരമായ പെട്ടിമുടി ഇനിയും ആ ദുരത്തത്തിെൻറ മുറിപ്പാടുകലില്നിന്ന് മോചിതമായിട്ടില്ല. 30ാം ദിവസം നടത്തുന്ന ചടങ്ങുകള്‍ക്കായി തമിഴ്നാട്ടില്‍നിന്നും നിരവധി ബന്ധുക്കള്‍ പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്. ദുരന്തസമയത്ത് എത്താന്‍ സാധിക്കാത്ത നിരവധിപേര്‍ ഈ ചടങ്ങുകളിൽ സംബന്ധിക്കാനാണ് എത്തുന്നത്.
മരിച്ചവരെ സംസ്കരിച്ച സ്ഥലത്ത് പ്രാർഥനകള്‍ നടത്തുമ്പോള്‍ ഉറ്റവരും ബന്ധുക്കളുമടക്കമുള്ളവരുടെ നിലവിളി ഹൃദയഭേദകമായ കാഴ്ചയാണ്. മരിച്ചവരുടെ ഇഷ്ടപ്പെട്ട ഭക്ഷണവസ്തുക്കളടക്കം മണ്‍കൂനക്ക് മുകളില്‍ െവച്ച് പ്രാർഥിക്കുന്നവരുമുണ്ടായിരുന്നു. രാജമലക്ക് സമീപം മൂന്നിടങ്ങളിലായാണ് മരിച്ച 66 പേരെയും സംസ്കരിച്ചത്. കോവിഡ് മാനദണ്ഡം നിലനില്‍ക്കുന്നതിനാൽ ബന്ധുക്കള്‍ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.