പീരുമേട്: കുട്ടിക്കാനം കരണ്ടകപ്പാറ മലനിരയിൽ പ്രവർത്തിക്കുന്ന കെ.എ.പി അഞ്ചാം ബറ്റാലിയെൻറ സമീപത്തെ പട്ടയഭൂമിയിൽ അവകാശവാദം ഉന്നയിച്ച് പൊലീസ്. പൊലീസിെൻറ നഷ്ടപ്പെട്ട സ്ഥലം പട്ടയഭൂമിയിലാെണന്നാണ് വാദം.
1951-52ൽ പീരുമേട്-കുട്ടിക്കാനം ഭാഗത്ത് രാജവംശത്തിെൻറ കൈവശത്തിലിരുന്ന 400 ഏക്കർ ഭൂമി സർക്കാറിന് വിട്ടുകൊടുത്തിരുന്നു. അതിൽ 273.88 ഏക്കർ െപാലീസിനും ബാക്കി വനം-റവന്യൂ വകുപ്പുകൾക്കുമായാണ് നൽകിയത്.
1953ലെ സർവേ പ്രകാരം 1131 ആണ് ഭൂമിയുടെ സർവേ നമ്പർ. പിന്നീട് 1302, 1462 സർവേ നമ്പറിലായി ഭൂമി. 30 ബ്ലോക്കുകളായി തിരിച്ചിട്ട മിച്ചഭൂമി സാധരണക്കാർക്ക് പതിച്ചുനൽകാൻ തീരുമാനമായതിന് പിന്നാലെ 1960 മുതൽ മാറ്റിയിട്ട 30 ബ്ലോക്ക് ഭൂമിയിൽ ആളുകൾ താമസവും കൃഷിയും ആരംഭിച്ചു.
അതിനിടെ 1980ൽ ഇവിടം കേരള ആംഡ് ഫോഴ്സിന് (കെ.എ.പി) കൈമാറി ഉത്തരവായി. എന്നാൽ, ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താനോ പേരിൽകൂട്ടി കരം അടക്കാനോ അതിര് തിരിച്ച് സംരക്ഷിക്കാനോ പൊലീസ് നടപടിയെടുത്തില്ല. 1987ൽ റിസർവേ നടത്തിയെങ്കിലും ക്രമക്കേടോ കൈയേറ്റമോ കണ്ടെത്താനായില്ല. 30 ബ്ലോക്കുകൾ മിച്ചഭൂമിയായി മാറ്റിയിട്ടതായാണ് കണക്കാക്കിയത്.
1977 മുതൽ ഈ ഭൂമിയിലെ താമസക്കാർക്ക് നടപടിക്രമം പാലിച്ച് പട്ടയം നൽകി. റവന്യൂ അധികൃതർ നൽകിയ രേഖകളിൽ 1462, 1302ന് പകരം മാതൃസർവേ നമ്പറായ 1131 എന്നാണ് രേഖപ്പെടുത്തിയത്. 2004ൽ കെ.എ.പി ബറ്റാലിയൻ കുട്ടിക്കാനത്ത് പ്രവർത്തനം തുടങ്ങിയപ്പോഴാണ് ഭൂമി കെ.എ.പിക്ക് കൈമാറിയത്. രേഖകൾ പ്രകാരം 47.8 ഏക്കർ നഷ്ടപ്പെട്ടെന്നാണ് കെ.എ.പി നിലപാട്. 2007ൽ താമസമാക്കി 50 വർഷം കഴിഞ്ഞ ഇരുന്നൂറോളം കുടുംബങ്ങളെ ഇറക്കിവിട്ട് ഭൂമി കൈവശമാക്കാനുള്ള നീക്കവുമായി പൊലീസ് എത്തിയെങ്കിലും നടപ്പായില്ല. തുടർന്ന് പീരുമേട് എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് സഭയിൽ ഉണ്ടായ ധാരണയിൽ നിലവിൽ െപാലീസിെൻറ കൈവശമുള്ള ഭൂമി അവർക്കും പട്ടയം ലഭിച്ചിട്ടുള്ളവർക്ക് അവിടെയും തുടരാമെന്നു കാട്ടി പിരിയുകയായിരുന്നു. തുടർന്ന് പൊലീസ് അവരുടെ ഭൂമി ചുറ്റും മുള്ളുവേലി സ്ഥാപിച്ച് അതിർത്തി സുരക്ഷിതമാക്കി. ഒഴിച്ചിട്ടിരിക്കുന്ന ഭൂമിയിലാണ് കച്ചേരികുന്ന് കോളനിയും പ്രീമെട്രിക് ഹോസ്റ്റലും പ്രവർത്തിക്കുന്നത്.
മാറിവന്ന ബറ്റാലിയൻ മേധാവി ഭൂമി തിരികെ കിട്ടണമെന്ന ആവശ്യവുമായി അടുത്തനാളിൽ ജില്ല കലക്ടർക്ക് വീണ്ടും പരാതി നൽകിയതോടെയാണ് താമസക്കാർക്ക് വീണ്ടും ഉറക്കംനഷ്ടമായത്. തുടർന്ന് കഴിഞ്ഞ 12ന് പീരുമേട് താലൂക്ക് ഓഫിസിൽ െഡപ്യൂട്ടി കലക്ടർ പ്രദേശത്തെ പട്ടയ ഉടമകളെ കണ്ട് രേഖ പരിശോധിച്ചു. പത്തുസെൻറ് വീതം സ്ഥലത്ത് വീടുെവച്ച് 30ൽപരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.