മലവെള്ള കുത്തൊഴുക്ക് ഉണ്ടായേക്കാവുന്ന നദീതീരങ്ങൾ, കുളിക്കടവുകൾ, മണ്ണിടിച്ചിൽ ഉണ്ടായേക്കാവുന്ന മേഖലകൾ എന്നിവിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ് എന്നിവർ നടപടി സ്വീകരിക്കണം. ഇത്തരം ബോർഡുകൾ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തണം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചതായി ഡി.ടി.പി.സി പ്രതിനിധി അറിയിച്ചു.
ഡാമുകളുടെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാൽ മുൻകരുതലായി ബഹിർഗമന പാതയുടെ ഇരുവശങ്ങളിലുമുള്ള, മാറ്റി പാർപ്പിക്കേണ്ടവരുടെ വിവര ശേഖരണം വില്ലേജ് ഓഫിസർമാർ മുഖേന നടത്തി ലിസ്റ്റ് തയ്യാറാക്കി തഹസിൽദാർമാർ ഡി.ഇ.ഒ.സിയിൽ സമർപ്പിക്കണം. ക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കാലവർഷ - തുലാവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖയിൽ (ഓറഞ്ച് ബുക്ക്) പരാമർശിക്കും പ്രകാരമുള്ള നടപടികൾ സ്വീകരിക്കുവാൻ തഹസിൽദാർമാരെയും വില്ലേജ് ഓഫിസർമാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികളെയും യോഗം ചുമതലപ്പെടുത്തി..
വനമേഖലയിലെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മൺസൂൺ കാലത്ത് ഭക്ഷ്യലഭ്യത ഉപ്പാക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട തഹസിൽദാരുമായി ചേർന്ന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും പട്ടിക ജാതി, പട്ടിക വർഗ്ഗ വികസന വകുപ്പുകളെ ചുമതലപ്പെടുത്തി.
എല്ലാ വകുപ്പുകളുടേയും കീഴിലുള്ള വാഹനങ്ങൾ, യന്ത്രോപകരണങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഉറപ്പു വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.