ചെറുതോണി: മുരിക്കാശ്ശേരിയിൽ വിധവയായ വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂങ്ങാപ്പാറ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ.
മൂങ്ങാപ്പാറ വെട്ടിച്ചിറയിൽ ജിനീഷ് (37), കള്ളിപ്പാറ കണിയാറശ്ശേരിൽ ജോബി (33) എന്നിവരെയാണ് മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.
വീട്ടമ്മ മനാത്തറയിൽ താമസിച്ച് ജോലിചെയ്തു വരുകയാണ്. ജോബിയും ജിനീഷും മുമ്പ് ഇവിടെ ജോലിക്ക് വന്നിരുന്നതിനാൽ വീട്ടമ്മയുമായി അടുത്ത പരിചയത്തിലായിരുന്നു.
അഞ്ചാംതീയതി രാത്രി എേട്ടാടെ വീട്ടിലെത്തിയ യുവാക്കൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. സർക്കിൾ ഇൻസ്പെക്ടർ സജിൻ ലൂയീസിെൻറ നേതൃത്വത്തിൽ നടപടി പൂർത്തിയാക്കി പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി. തൊടുപുഴ ഡിവൈ.എസ്.പിക്കാണ് തുടരന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.