ഇടുക്കി: ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ തെളിവെടുപ്പ് നടപടി ആരംഭിച്ചു. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച കലക്ടര്‍ ഷീബ ജോര്‍ജിെൻറ സാന്നിധ്യത്തിൽ നടന്ന തെളിവെടുപ്പിൽ പങ്കെടുത്തത്.
ശനിയാഴ്ച 37 പട്ടയഫയലുകള്‍ പരിശോധിക്കാനാണ് ലക്ഷ്യമിട്ടത്. ഇതില്‍ 25 പട്ടയ ഫയലുകളുമായി ബന്ധപ്പെട്ടവര്‍ ഹാജരായതായി ദേവികുളം തഹസില്‍ദാര്‍ പറഞ്ഞു. മറ്റ് 12 പട്ടയഫയലുകളുമായി ബന്ധപ്പെട്ടവരോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടും.
മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകളില്‍ നിന്നെത്തിയവരുടെ തെളിവെടുപ്പ് നടപടികളാണ് ഉച്ചക്ക് മുമ്പ് നടത്തിയത്. കാന്തല്ലൂര്‍ വില്ലേജില്‍ നിന്നെത്തിയവരുടെ നടപടി ഉച്ചക്കുശേഷവും നടത്തി. 14ന് കുഞ്ചിത്തണ്ണിയിലും തെളിവെടുപ്പ് നടത്തും.
ശേഷിക്കുന്ന മറ്റ് വില്ലേജുകളിലും സമാനരീതിയില്‍ നടത്താനാണ് തീരുമാനം. ദേവികുളത്ത് ഡെപ്യൂട്ടി കലക്ടര്‍ കെ. മനോജ്, ദേവികുളം തഹസില്‍ദാര്‍ ഷാഹിന രാമകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.