വണ്ണപ്പുറം: റോഡുപണിയുടെ പേരില്‍ കുടിവെള്ളം മുട്ടിക്കുന്നതായി പരാതി. കോട്ടപ്പാറ, മുള്ളരിങ്ങാട്, കൂവപ്പുറം ഭാഗങ്ങളില്‍ കുടിവെള്ളം വിവിതരണം ചെയ്യുന്ന കോട്ടപ്പാറ ജലനിധി പദ്ധതിയുടെ പൈപ്പാണ് വ്യാപകമായി തകർന്നത്.
നെയ്യശ്ശേരി - തോക്കുമ്പന്‍ റോഡിന്റെ പണിയുടെ ഭാഗമായി വണ്ണപ്പുറം മുതല്‍ മുള്ളരിങ്ങാട് ഭാഗം വരെ കലുങ്കുപണിയാന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതാണ് ജലനിധി പൈപ്പുകള്‍ പൊട്ടാൻ കാരണം.
ചിലയിടങ്ങളില്‍ ഉണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ മാറ്റി പകരം പി.വി.സി.പൈപ്പുകള്‍ ഇട്ടു. വെള്ളം പമ്പുചെയ്യുമ്പോള്‍ ഇവ പൊട്ടിപ്പോകും. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കോട്ടപ്പാറയും പരിസരങ്ങളും. മഴ കുറഞ്ഞതോടെ ഇവിടെ വെള്ളം തീരെ ഇല്ലാതെയായി. ഇവിടുത്തുകാരുടെ ആശ്രയമായിരുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെ ജലവിതരണവും നിലച്ചു.
പ്രശ്നം പരിഹരിക്കാന്‍ കരാർ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും തയാറാകുന്നില്ലെന്ന് ജലനിധി ഭാരവാഹികളായ കെ.എന്‍ രാജപ്പ, ബേസില്സജി എരപ്പാന്തടത്തില്, ജെയിംസ് ജോസഫ് പൂകൈതപറമ്പില് എന്നിവര്‍പറഞ്ഞു.
പ്രശനം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് കെ.എസ്.ടി.പി. കത്ത് നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് അനുമതി നൽകുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി പൈപ്പ് മാറ്റി സ്ഥാപിക്കാൻ തുക കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്നും കരാറുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.