കട്ടപ്പന: വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് ആറു പവനും 107 ഗ്രാം വെള്ളിയും 1,15,000 രൂപയും മോഷ്ടിച്ചു. സമീപത്തെ മറ്റു വീടുകളിലും മോഷ്ടാക്കൾ എത്തിയതായി സംശയമുണ്ട്. കട്ടപ്പന വെട്ടിക്കുഴ കവല കുറുമണ്ണിൽ കെ.വി. സാലുവിെൻറ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ മുറിയിൽ രണ്ട് അലമാരയിലായി സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. സാലുവും വീട്ടുകാരും ചികിത്സ സംബന്ധമായ ആവശ്യത്തിന് കോട്ടയത്തുപോയി തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സാലുവും ഭാര്യയും മകനും വീട് പൂട്ടി കോട്ടയത്ത് പോയത്. അടുക്കള വാതിലും ഉള്ളിലെ മറ്റൊരു വാതിലും കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. സ്ഥലത്തെത്തിയ കട്ടപ്പന പൊലീസ് വീട്ടുകാരിൽനിന്നും സമീപത്തെ വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സ്ഥലവുമായി അടുത്ത പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധിച്ചു. മുറിയിൽനിന്ന് മണം പിടിച്ച പൊലീസ് നായ് അരക്കിലോമീറ്ററോളം ഓടി. സമീപത്തെ വീടുകളുടെ മുറ്റത്തും നായ് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.