കോന്നി: കോന്നിയുടെ മലയോര മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. തണ്ണിത്തോട്, കൊക്കാത്തോട്, തേക്കുതോട്, തൂമ്പാക്കുളം, മൂർത്തിമൺ തുടങ്ങിയ ഉൾപ്രദേശങ്ങളാണ് ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ഇടക്ക് മേഖലയിൽ ചെറിയ മഴ ലഭിച്ചിരുന്നെങ്കിലും പര്യാപ്തമായില്ല.
അച്ചൻകോവിലാറിനെയും കല്ലാറിനെയുമാണ് കോന്നിയിലെ ജനം ശുദ്ധജലത്തിന് കൂടുതലും ആശ്രയിക്കുന്നത്. ഈ നദികളും വറ്റിവരണ്ട് തുടങ്ങിയതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറും. നിലവിൽ നദികളിെല വെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്യുന്നതിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്.
തേക്കുതോട് മൂഴിയിൽ സ്ഥാപിച്ചിരിക്കുന്ന തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പിൽനിന്നാണ് പഞ്ചായത്തിെൻറ വിവിധ ഇടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് നിർമിച്ച ശുദ്ധജല പദ്ധതിയുടെ ശേഷിക്കുറവാണ് ശുദ്ധജല വിതരണത്തെ സാരമായി ബാധിക്കുന്നത്. മോട്ടോറുകളുടെ ശേഷിക്കുറവും വ്യാസം കുറഞ്ഞ പൈപ്പുകളുടെ തുടർച്ചയായുണ്ടാകുന്ന പൊട്ടലുകളും സംഭരണശേഷി കുറഞ്ഞ ടാങ്കുകളും എല്ലാം തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പോരായ്മകളാണ്.
2011ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയിൽ ആദ്യം രണ്ട് മോട്ടോറുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് ഒരെണ്ണം മാത്രമാണ് പ്രവർത്തനക്ഷമം. പുതിയ മോട്ടോറുകൾ എത്തിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും ഇത് പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.