ഇടുക്കി: കാന്തല്ലൂർ വില്ലേജിൽ ഭൂവുടമയെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുയർന്ന സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റിനെ സ്ഥലം മാറ്റി. മനുഷ്യാവകാശ കമീഷെൻറ ഇടപെടലിനെ തുടർന്നാണ് നടപടി. സ്ഥലത്തിന് ഓൺലൈനായി കരമടക്കാൻ തടസ്സം നേരിട്ടപ്പോൾ പരാതി പരിഹരിച്ചില്ലെങ്കിൽ വിജിലൻസിൽ പരാതി നൽകുമെന്ന് പറഞ്ഞ ഭൂവുടമയെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി റവന്യൂ വകുപ്പ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ദേവികുളം തഹസിൽദാർക്ക് അന്വേഷണ ചുമതല നൽകിയതിനെ തുടർന്നാണ് പരാതി പരിഹരിച്ചത്. 2022-23 വർഷത്തെ ഭൂനികുതിയാണ് കമീഷെൻറ ഇടപെടലിലൂടെ അടക്കാൻ കഴിഞ്ഞത്. തിരുവനന്തപുരം കാഞ്ഞിരംപാറ ശ്രീഭവനിൽ ശ്രീജിത്താണ് പരാതിനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.