കു​ട​യ​ത്തൂ​രി​ൽ ഉ​രു​ൾ​പൊ​ട്ടി​യെ​ത്തി​യ കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു​നീ​ക്കു​ന്നു

ഉരുൾപൊട്ടിയെത്തിയ പാറകൾ പൊട്ടിച്ചുതുടങ്ങി

കുടയത്തൂർ: കുടയത്തൂർ മാളിയേക്കൽ കോളനിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ഭീമൻ പാറകൾ പൊട്ടിച്ചുനീക്കി തുടങ്ങി.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പൊട്ടിച്ചുനീക്കൽ വൈകുന്നേരമായിട്ടും പൂർത്തിയായില്ല. നിരവധി പാറക്കൂട്ടങ്ങളാണ് അരക്കിലോ മീറ്ററോളം ദൂരത്തിൽ ചിതറിത്തെറിച്ച് എത്തിയത്.

ഇതിൽ ഗതാഗതത്തിനും വീടുകൾക്കും തടസ്സമായി കിടക്കുന്നവയാണ് കലക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ പൊട്ടിച്ചുമാറ്റുന്നത്. ഉരുൾപൊട്ടലിൽ രൂപപ്പെട്ട ശക്തമായ നീർച്ചാൽ വഴിതിരിച്ചുവിട്ടു. ദുരന്തത്തിൽ മരിച്ച ചിറ്റടിച്ചാലിൽ സോമ‍‍െൻറ പുരയിടമിരുന്ന പ്രദേശത്തുകൂടിയാണ് വഴിതിരിച്ചുവിട്ടത്. മഴ ഇനിയും തുടർന്നാൽ നീർച്ചാൽ ശക്തമാകുമെന്നതിനാലാണിത്.

Tags:    
News Summary - The rocks that had rolled down started to crack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.