ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ 12,36,759 വോട്ടര്‍മാര്‍

തൊ​ടു​പു​ഴ: അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ലെ 8,82,600 വോ​ട്ട​ര്‍മാ​രും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ 3,54,159 വോ​ട്ട​ര്‍മാ​രു​മു​ള്‍പ്പെ​ടെ ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 1,236,759 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. 6,08,710 പു​രു​ഷ വോ​ട്ട​ര്‍മാ​രും 6,28,040 സ്ത്രീ ​വോ​ട്ട​ര്‍മാ​രും ഒ​മ്പ​തു ഭി​ന്ന​ലിം​ഗ​ക്കാ​രും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു​ണ്ട്. 85 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 12,855 പേ​രും 18 -19 പ്രാ​യ​മു​ള്ള 9405 വോ​ട്ട​ര്‍മാ​രു​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്.

ദേ​വി​കു​ളം, തൊ​ടു​പു​ഴ, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നു വീ​ത​വും തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് ആ​കെ ഭി​ന്ന​ലിം​ഗ​ക്കാ​ർ. 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 12,855 പേ​രി​ല്‍ 4863 സ്ത്രീ​ക​ളും 7992 പു​രു​ഷ​ന്മാ​രു​മു​ള്‍പ്പെ​ടും.

ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 560 പു​രു​ഷ​ന്മാ​രും 827 സ്ത്രീ​ക​ളും അ​ട​ക്കം 1387 വോ​ട്ട​ര്‍മാ​ര്‍, ഉ​ടു​മ്പ​ഞ്ചോ​ല​യി​ല്‍ 501 പു​രു​ഷ​ന്മാ​രും 919 സ്ത്രീ​ക​ളും അ​ട​ക്കം 1420, തൊ​ടു​പു​ഴ​യി​ല്‍ 1018 പു​രു​ഷ​ന്മാ​രും 1649 സ്ത്രീ​ക​ളും അ​ട​ക്കം 2667, ഇ​ടു​ക്കി​യി​ല്‍ 669 പു​രു​ഷ​ന്മാ​രും 1066 സ്ത്രീ​ക​ളും അ​ട​ക്കം 1735, പീ​രു​മേ​ട്ടി​ല്‍ 365 പു​രു​ഷ​ന്മാ​രും 645 സ്ത്രീ​ക​ളും അ​ട​ക്കം 1010, മൂ​വാ​റ്റു​പു​ഴ​യി​ല്‍ 946 പു​രു​ഷ​ന്മാ​രും 1590 സ്ത്രീ​ക​ളും അ​ട​ക്കം 2536, കോ​ത​മം​ഗ​ല​ത്ത് 804 പു​രു​ഷ​ന്മാ​രും 1296 സ്ത്രീ​ക​ളും അ​ട​ക്കം 2100 വോ​ട്ട​ര്‍മാ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്.

5691 പു​രു​ഷ​ന്മാ​രും 4301 സ്ത്രീ​ക​ളു​മു​ള്‍പ്പെ​ടെ 9992 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 1659, ഉ​ടു​മ്പ​ഞ്ചോ​ല​യി​ല്‍ 1592, തൊ​ടു​പു​ഴ​യി​ല്‍ 1618, ഇ​ടു​ക്കി​യി​ല്‍ 801, പീ​രു​മേ​ട്ടി​ല്‍ 1635, മൂ​വാ​റ്റു​പു​ഴ​യി​ല്‍ 1297, കോ​ത​മം​ഗ​ല​ത്ത് 1390 വോ​ട്ട​ര്‍മാ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്.

ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1011 സ​ര്‍വി​സ് വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 68, ഉ​ടു​മ്പ​ഞ്ചോ​ല​യി​ല്‍ 188, തൊ​ടു​പു​ഴ​യി​ല്‍ 148, ഇ​ടു​ക്കി​യി​ല്‍ 220 വോ​ട്ട​ര്‍മാ​ര്‍, പീ​രു​മേ​ട്ടി​ല്‍ 151, മൂ​വാ​റ്റു​പു​ഴ​യി​ല്‍ 102, കോ​ത​മം​ഗ​ല​ത്ത് 134 വോ​ട്ട​ര്‍മാ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള സ​ര്‍വി​സ് വോ​ട്ട​ര്‍മാ​രു​ടെ ക​ണ​ക്ക്.

1315 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ

ഇ​ടു​ക്കി, തൊ​ടു​പു​ഴ, ഉ​ടു​മ്പ​ന്‍ചോ​ല, ദേ​വി​കു​ളം, പീ​രു​മേ​ട് , കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഏ​ഴു അ​സി​സ്റ്റ​ന്റ് റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍മാ​രാ​ണു​ള്ള​ത്. 1315 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ ന​ഗ​ര​മേ​ഖ​ല​യി​ല്‍ നാ​ല്പ​തും ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ 963ഉം ​പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ 195, ഉ​ടു​മ്പ​ന്‍ചോ​ല​യി​ല്‍ 193, തൊ​ടു​പു​ഴ 216, ഇ​ടു​ക്കി 196, പീ​രു​മേ​ട് 203, മൂ​വാ​റ്റു​പു​ഴ 153, കോ​ത​മം​ഗ​ലം 159 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം.

ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍. ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്നാ​ര്‍ സ​ര്‍ക്കാ​ര്‍ വി.​എ​ച്ച്.​എ​സ്.​എ​സ്, ഉ​ടു​മ്പ​ന്‍ചോ​ല​യി​ല്‍ നെ​ടു​ങ്ക​ണ്ടം സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് സ്‌​കൂ​ള്‍, തൊ​ടു​പു​ഴ​യി​ല്‍ ന്യൂ​മാ​ന്‍ കോ​ള​ജ്, ഇ​ടു​ക്കി​യി​ല്‍ പൈ​നാ​വ് എം.​ആ​ര്‍.​എ​സ, പീ​രു​മേ​ട്ടി​ല്‍ ഇ.​എം.​എ​ച്ച്.​എ​സ്.​എ​സ്, മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ര്‍മ​ല എ​ച്ച്.​എ​സ്.​എ​സ്, കോ​ത​മം​ഗ​ല​ത്ത് എം.​എ കോ​ള​ജ്​ ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യാ​ണ് സ്വീ​ക​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍. പൈ​നാ​വ് ഇ.​എം.​ആ​ര്‍.​എ​സാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

തെ​ാടു​പു​ഴ: പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ല​യി​ല്‍ സ​മാ​ധാ​ന​പ​ര​വും നീ​തി​പൂ​ര്‍വ​വു​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ക​ല​ക്ട​ർ ഷീ​ബ ജോ​ര്‍ജ്ജ് അ​റി​യി​ച്ചു.

വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ല്‍ 26നും ​വോ​ട്ടെ​ണ്ണ​ല്‍ ജൂ​ണ്‍ നാ​ലി​നും ന​ട​ക്കും. ഏ​പ്രി​ല്‍ നാ​ലാം തീ​യ​തി​യാ​ണ് പ​ത്രി​ക സ​മ​ര്‍പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി. അ​ഞ്ചാം തീ​യ​തി സൂ​ക്ഷ്മ പ​രി​ശോ​ധ​ന. പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ എ​ട്ടാ​ണ്.

1505 യ​ന്ത്ര​ങ്ങ​ള്‍ വോ​ട്ടി​ങ്ങി​ന് സ​ജ്ജ​മാ​ക്കി. സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വ​ര​വ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ള്‍ക്കും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി 15 ഫ്‌​ള​യി​ങ് സ്‌​ക്വാ​ഡു​ക​ള്‍, 15 സ്റ്റാ​റ്റി​ക് സ​ര്‍വൈ​ല​ന്‍സ് ടീ​മു​ക​ള്‍, 15 വീ​ഡി​യോ സ​ര്‍വൈ​ല​ന്‍സ് ടീ​മു​ക​ള്‍, അ​ഞ്ചു വീ​ഡി​യോ വ്യൂ​വിം​ഗ് ടീം, ​അ​ഞ്ചു അ​ക്കൗ​ണ്ടി​ങ്​ ടീം ​എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കു​ന്നു. വി​വി​ധ സ്‌​ക്വാ​ഡു​ക​ളി​ലാ​യി 120 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

ഇ​ട​പാ​ടു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ നി​ർ​ദേ​ശം

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പ​ത്ത് ല​ക്ഷം രൂ​പ​ക്ക്​ മു​ക​ളി​ലു​ള്ള സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​ന് ബാ​ങ്കു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ജി​ല്ലാ​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ളും നി​രീ​ക്ഷി​ക്കും. സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലും ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ക്കും.

എ.​ടി.​എം കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം സം​ബ​ന്ധി​ച്ച് എ​ല്ലാ ബാ​ങ്കു​ക​ളും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

വീറും വാശിയും നിറഞ്ഞ്​ സൈബർ പോരാട്ടം

തൊ​ടു​പു​ഴ: സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത് മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച് മു​ന്ന​ണി​ക​ൾ. ഓ​ഫ് ലൈ​നി​ൽ ചു​വ​രെ​ഴു​ത്തും പോ​സ്റ്റ​റും കു​ടും​ബ​സം​ഗ​മ​വും പൊ​തു​യോ​ഗ​ങ്ങ​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ത്തി​ക്ക​യ​റു​മ്പോ​ൾ ഓ​ൺ​ലൈ​നി​ൽ സൈ​ബ​ർ യു​ദ്ധ​മാ​ണ്.

ആ​നി​മേ​ഷ​ൻ വീ​ഡി​യോ, ഓ​ഡി​യോ- വീ​ഡി​യോ ആ​ൽ​ബ​ങ്ങ​ൾ, ഷോ​ർ​ട്ട് ഫി​ലിം, വാ​ട്‌​സ് ആ​പ്പ് സ്റ്റാ​റ്റ​സ് വീ​ഡി​യോ​ക​ൾ, ട്രോ​ളു​ക​ൾ, എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി സ​ർ​വ​മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ചാ​ര​ണം. ഫീ​ൽ​ഡി​ലു​ള്ള പ്ര​ചാ​ര​ണ​ത്തേ​ക്കാ​ൾ വീ​റും വാ​ശി​യും നി​റ​ഞ്ഞ​താ​ണ് സൈ​ബ​ർ രം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്.

റീ​ലു​ക​ളും ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ​ത​ന്നെ വോ​ട്ട​ർ​മാ​രെ ഇ​രു​ത്തി​ചി​ന്തി​പ്പി​ക്കും വി​ധം അ​ർ​ഥ​ങ്ങ​ളു​ള്ള പോ​സ്റ്റ​റു​ക​ളും ത​ഗ്ഗ് ഡ​യ​ലോ​ഗു​ക​ളു​മെ​ല്ലാം നി​മി​ഷ​നേ​രം​കൊ​ണ്ട് നി​റ​യു​ക​യാ​ണ്. ഡി​ജി​റ്റ​ൽ ട്രെ​ന്റി​ലേ​ക്ക് പ്ര​ചാ​ര​ണം മാ​റി​യ​തോ​ടെ യു​വ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ് മു​ന്ന​ണി​ക​ൾ സൈ​ബ​ർ രം​ഗ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും റോ​ഡ് ഷോ​ക​ളു​ടെ​യും 30 സെ​ക്ക​ന്റ് ദൈ​ർ​ഘ്യ​മു​ള്ള ഹെ​ലി​ക്യാം ഷോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള റീ​ലു​ക​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ​യും ഫേ​സ്ബു​ക്കി​ലെ​യും ട്രെ​ൻ​ഡി​ങ്​ ഐ​റ്റം. ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പു​ക​ളി​ൽ വി​ഡി​യോ​ക​ളും പോ​സ​റ്റ​റു​ക​ളും ഇ​ടു​മ്പോ​ൾ​ത​ന്നെ അ​ത് താ​ഴെ​ത്ത​ട്ട് മു​ത​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്ക് ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മേ പ്രൊ​ഫ​ഷ​ന​ൽ ടീ​മു​ക​ളെ​യാ​ണ് പോ​സ്​​റ്റ​റു​ക​ളും ട്രോ​ളു​ക​ളും ത​യാ​റാ​ക്കാ​ൻ മു​ന്ന​ണി​ക​ൾ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണ​ത്തി​ലെ ഓ​രോ മു​ഹൂ​ർ​ത്ത​ങ്ങ​ളും ഒ​പ്പി​യെ​ടു​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ഈ ​ടീം സ​ഞ്ച​രി​ക്കും.

ഓ​രോ അ​ര​മ​ണി​ക്കൂ​ർ വീ​തം പോ​സ്റ്റ​റു​ക​ളും റീ​ലു​ക​ളും സ്ഥാ​നാ​ർ​ഥി​യു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും വാ​ളു​ക​ളി​ൽ നി​റ​യും. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ലൈ​ക്കും ക​മ​ന്റും ഷെ​യ​റും ചെ​യ്ത് പോ​സ്റ്റി​ന് റീ​ച്ചു​ണ്ടാ​ക്കി​യാ​ൽ മാ​ത്രം മ​തി.

സി.എം. സ്റ്റീഫൻ മുതൽ ഡീൻ കുര്യാക്കോസ് വരെ

ചെ​റു​തോ​ണി: ഇ​ടു​ക്കി ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ക​രു​ത്ത​നാ​യ നേ​താ​വ് സി.​എം. സ്റ്റീ​ഫ​നാ​ണ്​ വി​ജ​യി​ച്ച​ത്. ഇ​ട​തു സ്ഥാ​നാ​ർ​ഥി എ​ൻ.​എം. ജോ​സ​ഫി​നെ 79357 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണു തോ​ൽ​പ്പി​ച്ച​ത്. സ്റ്റീ​ഫ​ൻ ലോ​ക്​​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വാ​യി.

1980ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ എം.​എം. ലോ​റ​ൻ​സ് വി​ജ​യി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ സ്പീ​ക്ക​റു​മാ​യ ടി.​എ​സ് ജോ​ണി​നെ 7033 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. പി​ന്നീ​ടു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ര്യ​ൻ​മാ​ർ ഏ​റ്റു​മു​ട്ടി. കോ​ൺ​ഗ്ര​സി​ലെ പി.​ജെ. കു​ര്യ​ൻ സി.​പി.​ഐ നേ​താ​വ് സി.​എ. കു​ര്യ​നെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നു തോ​ൽ​പ്പി​ച്ചു. ഭൂ​രി​പ​ക്ഷം -1,30,624.

1989ൽ ​പാ​ലാ കെ.​എം മാ​ത്യു സി.​പി.​എ​മ്മി​ലെ ജോ​സ​ഫൈ​നെ 91479 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന്​ തോ​ൽ​പ്പി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ലാ കെ.​എം. മാ​ത്യു ജ​യി​ച്ചു. തോ​ൽ​പി​ച്ച​ത്​ പി.​ജെ. ജോ​സ​ഫി​നെ. ഭൂ​രി​പ​ക്ഷം 25506. 1996ൽ ​എ.​സി. ജോ​സും 1998ൽ ​പി.​സി. ചാ​ക്കോ​യും ജ​യി​ച്ചു. 1999ലും 2004​ലും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ജ​യി​ച്ചു.

2009ൽ ​പി.​ടി. തോ​മ​സ് ജ​യി​ച്ചു. 2014ൽ ​ഇ​ടു​ക്കി​യി​ലെ രാ​ഷ്ടീ​യം​ത​ന്നെ മാ​റി​മ​റി​ഞ്ഞു . ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി രൂ​പം​കൊ​ണ്ട്​ സ​മി​തി​യു​ടെ നി​യ​മോ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ജോ​യി​സ് ജോ​ർ​ജ് ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ചു. 2019ൽ ​രാ​ഷ്ട്രീ​യം വീ​ണ്ടും മാ​റി. ഇ​ത്ത​വ​ണ ഡീ​ൻ കു​ര്യാ​ക്കോ​സ് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ർ​ട്ട​നു​യ​ർ​ന്നു. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജോ​യി​സ് ജോ​ർ​ജും യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സും ത​മ്മി​ലാ​ണ്​​പ്ര​ധാ​ന മ​ത്സ​രം.

Tags:    
News Summary - 1236759 voters in Idukki Lok Sabha constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.