തൊ​ടു​പു​ഴ: മ​ണി​യാ​റ​ൻ​കു​ടി-​ഉ​ടു​മ്പ​ന്നൂ​ർ റോ​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി ഗ്രാം ​സ​ഡ​ക് യോ​ജ​ന (പി.​എം.​ജി.​എ​സ്.​വൈ) പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ൽ 17 റോ​ഡു​ക​ൾ​ക്ക് 85.77 കോ​ടി​യു​ടെ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ്​ എം.​പി അ​റി​യി​ച്ചു. ര​ണ്ട് പ​ദ്ധ​തി​യാ​യാ​ണ് ഉ​ടു​മ്പ​ന്നൂ​ർ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഉ​ടു​മ്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ 8.805 കി​ലോ​മീ​റ്റ​റി​ന് 8.46 കോ​ടി​യും കൈ​ത​പ്പാ​റ - മ​ണി​യാ​റ​ൻ കു​ടി ഭാ​ഗം 9.735 കി.​മീ. 9.24 കോ​ടി​യും ഉ​ൾ​പ്പെ​ടെ 18.55 കി.​മീ ദൂ​ര​മാ​ണ് മ​ണി​യാ​റ​ൻ​കു​ടി മു​ത​ൽ ഉ​ടു​മ്പ​ന്നൂ​ർ​വ​രെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ റോ​ഡി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത് വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി മാ​ത്ര​മാ​ണ്. ര​ണ്ട്​ പ​ദ്ധ​തി​ക്കു​മാ​യി 17.70 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പാ​റ-​ഹെ​ലി​ബ​റി​യ-​ശാ​ന്തി​പ്പാ​ലം റോ​ഡി​നും (7.75 കി.​മീ) 7.20 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​ഘ​ട്ട​ത്തി​ൽ 13 റോ​ഡു​ക​ൾ​ക്ക് 66.97 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലു​ പ​ദ്ധ​തി​ക​ൾ​ക്ക്​ 7.1537 കോ​ടി​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചു.

Tags:    
News Summary - 85.77 crore central approval for 17 roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.