50 അടി താഴ്ചയുള്ള കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

തൊടുപുഴ: കിണറ്റിൽ വീണ ഗൃഹനാഥനെ അഗ്​നിരക്ഷാസേന രക്ഷപ്പെടുത്തി. കരിമണ്ണൂർ മണ്ണാറത്തറ പനയക്കുന്നേൽ മധു(55) ആണ്​ വീട്ടുമുറ്റത്തുള്ള 50 അടിയോളം താഴ്ചയും 10 അടി വെള്ളവുമുള്ള കിണറ്റിൽ വീണത്​.

ആദ്യം സ്ഥലത്തെത്തിയ കരിമണ്ണൂർ പോലീസ് ഇട്ടുകൊടുത്ത കയറിൽ പിടിച്ചു കിടന്ന മധുവിനെ അഗ്​നിരക്ഷാസേനാംഗങ്ങൾ കിണറ്റിൽ ഇറങ്ങി മധുവിനെ കരക്കെത്തിച്ചു.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ടി. ഇ. അലിയാർ, എൽദോ വർഗീസ്, ഫയർ ഓഫിസർമാരായ കെ.ബി ജിനീഷ് കുമാർ, ബിബിൻ എ. തങ്കപ്പൻ, രഞ്‌ജി കൃഷ്ണൻ, ഷൗക്കത്തലി, ഫവാസ് എം.കെ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    
News Summary - A man who fell into a 50 feet deep well was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.