തൊടുപുഴ: ദിവസവും ആയിരത്തിലേറെ രോഗികൾ എത്തുന്ന തൊടുപുഴ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും അനുബദ്ധ ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.
തൊടുപുഴ ജില്ല ആശുപത്രിയിൽ നാല് അത്യാഹിത ഡോക്ടർമാരുടെ പോസ്റ്റ് മാത്രമേ നിലവിൽ ഉളളൂ. ജില്ല ആശുപത്രി ആക്കിയിട്ടു വർഷങ്ങളായെങ്കിലും ഓരോ വിഭാഗത്തിലെയും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചിട്ടില്ല. മൊത്തം നാല് ഡോക്ടർമാരുടെ ഒഴിവാണുള്ളത്. അതിൽ ഒരെണ്ണം അത്യാഹിത വിഭാഗത്തിലും. ആറു മാസമായി അത്യാഹിത വിഭാഗത്തിൽ ഒഴിവു വന്നിട്ട്. എൻ.എച്ച്.എം വഴിയും അഡ്ഹോക്കു വഴിയും താത്കാലികമായി ഡോക്ടർമാരെ നിയമിച്ചായിരുന്നു ഇത്രയും നാൾ അത്യാഹിത വിഭാഗം മുന്നോട്ടു പോയത്.
പി.ജി. എൻട്രൻസ് എക്സാം ഉള്ളതിനാൽ താത്കാലിക ഡോക്ടർമാർ ജോലി നിർത്തിയതിനാൽ അത്യാഹിത വിഭാഗം ഡ്യൂട്ടി മൂന്ന് മാസമായി സ്പെഷാലിറ്റി ഡോക്ടർമാർ കൂടി നോക്കേണ്ട അവസ്ഥയിൽ ആണ്. ഒഴിവുള്ള തസ്തികൾ നികത്താതെയും ആവശ്യത്തിന് തസ്തികൾ സൃഷ്ടിക്കാതെയും കടുത്ത പ്രതിസന്ധിയിലാണ് പ്രവർത്തനമെന്ന് കെ.ജി.എം.ഒ.എ യും ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗം ഡ്യൂട്ടി സ്പെഷാലിറ്റി ഡോക്ടർമാർ എടുക്കുന്നത് കാരണം സ്പെഷാലിറ്റി ഒപി നടത്താൻ നിർവാഹമില്ല. വിവിധ പഞ്ചായത്തുകളിൽ നിന്ന് ജില്ല ആശുപത്രിയിൽ വന്നു സ്പെഷാലിറ്റി ഡോക്ടർമാരെ കാണാതെ തിരിച്ചു പോകേണ്ട അവസ്ഥയാണ് രോഗികൾക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.