തൊടുപുഴ: ലഭ്യത കുറഞ്ഞതോടെ മത്സ്യവിപണിയിൽ വില കുതിക്കുന്നു. ഒരു കിലോ മത്തിക്ക് 150-160 രൂപയാണ് വില. നാടൻമത്തിക്ക് 230-240 രൂപ വരെയും. അയലക്ക് 180 മുതൽ 300 രൂപ വരെയാണ് ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്. ഓലക്കുടി, കേര തുടങ്ങി മിക്ക മീനുകൾക്കും വില കുതിച്ചുയർന്നു.
ഓലക്കുടി കിലോക്ക് 550 രൂപ, കേര (തുണ്ടം) 500-550, കിളിമീൻ 250-300 , ചൂര 240-250, ഏരി 350-450, ചെമ്മീൻ 430-500, നെയ്യ് മീൻ -1360 എന്നിങ്ങനെയാണ് വില. കൊഴുവ വില മാത്രമാണ് കുറഞ്ഞു നിൽക്കുന്നത്. 70-80 രൂപയാണ് വില. മീൻ വില കൂടിയതോടെ വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. കടകളിൽ എത്തുന്ന പലരും വില കേൾക്കുമ്പോൾ വാങ്ങാതെ മടങ്ങുന്ന സ്ഥിതിയാണ്.
വിലകൂടിയതോടെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ട്രോളിങ് നിരോധനം നിലവിൽ വരുന്നതിനു മുമ്പുതന്നെ പല മീനുകൾക്കും വില ഉയർന്നു തുടങ്ങിയിരുന്നതായി കച്ചവടക്കാർ പറയുന്നു. ട്രോളിങ് നിരോധനം കൂടി വന്നതോടെയാണ് വിലയിൽ വലിയ വർധവനയുണ്ടായി. ജൂലൈ 31വരെയാണ് ട്രോളിങ് നിരോധനം. അതുവരെ വില കുറയാനിടയില്ലെന്നാണ് വിൽപനക്കാർ പറയുന്നു. വില വർധിച്ചതോടെ ഹോട്ടലുകളിലും മീൻ വിഭവങ്ങൾ കുറഞ്ഞു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.