മലയോര യാത്രയിൽ ജാഗ്രത വേണം

തൊ​ടു​പു​ഴ: കാ​ല​വ​ര്‍ഷം ശ​ക്തി​പ്രാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​റേ​ഞ്ചി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ക് നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. റോ​ഡ്​ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് വാ​ഹ​ന​യാ​ത്ര​ക്കാ​രും ഡ്രൈ​വ​ര്‍മാ​രും കാ​ല്‍ന​ട​ക്കാ​രും ഒ​രു​പോ​ലെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് റീ​ജ​ന​ല്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ഓ​ഫി​സ​ര്‍ ആ​ര്‍. ര​മ​ണ​ന്‍ അ​റി​യി​ച്ചു.

ഹൈ​റേ​ഞ്ച് യാ​ത്ര​യി​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

  • വേ​ഗ​ത്തി​ലോ​ടു​ന്ന വാ​ഹ​നം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ബ്രേ​ക്ക് ചെ​യ്യേ​ണ്ടി വ​ന്നാ​ല്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​പോ​ലെ നി​ല്‍ക്ക​ണ​മെ​ന്നി​ല്ല. തെ​ന്നി മു​ന്നോ​ട്ട് പോ​യി അ​പ​ക​ട​ത്തി​ൽ​പെ​ടും. അ​തി​നാ​ല്‍ വാ​ഹ​നം അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ക്ക​രു​ത്
  • വ​ള​വു​ക​ളി​ല്‍ വേ​ഗം പാ​ടി​ല്ല. ഓ​വ​ര്‍ടേ​ക്കി​ങ്ങും അ​രു​ത്. അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ അ​പ​ക​ടം ക്ഷ​ണി​ച്ച് വ​രു​ത്തും
  • എ​തി​രെ വാ​ഹ​നം വ​രു​മ്പോ​ള്‍ പ്ര​ത്യേ​കി​ച്ച് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വേ​ഗം വ​ള​രെ കു​റ​ച്ച് ക​ട​ന്നു​പോ​കു​ക. റോ​ഡ് വി​ട്ട് അ​ധി​കം വ​ശം ചേ​ര്‍ക്ക​രു​ത്. മ​ണ്ണി​ടി​ഞ്ഞ് വാ​ഹ​നം മ​റി​യാ​ൻ സാ​ധ്യ​ത​യു​ണ്ട്
  • ശ​ക്ത​മാ​യ കാ​റ്റ്, മ​ഴ എ​ന്നി​വ​യു​ള്ള​പ്പോ​ള്‍ സു​ര​ക്ഷി​ത സ്ഥ​ല​ത്ത് വാ​ഹ​നം നി​ര്‍ത്തി​യി​ടു​ക. കാ​റ്റും മ​ഴ​യും കു​റ​ഞ്ഞ​ശേ​ഷം യാ​ത്ര ചെ​യ്യു​ക
  • ഇ​ടു​ക്കി ജി​ല്ല​യി​ല്‍ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ച​തി​നാ​ല്‍ രാ​ത്രി ഏ​ഴ്​ മു​ത​ല്‍ പു​ല​ര്‍ച്ച ആ​റു​വ​രെ യാ​ത്ര ചെ​യ്യാ​ന്‍ മു​തി​ര​രു​ത്
  • മൂ​ട​ല്‍മ​ഞ്ഞ് കാ​ഴ്ച മ​റ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ യാ​ത്ര നി​ര്‍ത്തി വെ​ക്കു​ക
  • തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ബേ​ക്ക് ചെ​യ്യു​മ്പോ​ള്‍ തെ​ന്നി​മ​റി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്
  • റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടെ​ങ്കി​ല്‍ സൂ​ക്ഷി​ച്ച് മ​റി​ക​ട​ക്കു​ക
  • ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും കു​ട ഉ​പ​യോ​ഗി​ക്ക​രു​ത്
  • വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ള്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ക
  • മ​ഴ​യ​ത്ത് ഹെ​ല്‍മ​റ്റ് വെ​ച്ച് യാ​ത്ര​ചെ​യ്യു​മ്പോ​ള്‍ കാ​ഴ്ച മ​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കു​ക.
  • സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​മ്പോ​ഴും കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ഇ​റ​ക്കു​മ്പോ​ഴും വ​ള​രെ ശ്ര​ദ്ധ വേ​ണം
  • പാ​ര്‍ക്കി​ങ്, ബ്രേ​ക്ക് ലൈ​റ്റ്, ഇ​ന്‍ഡി​ക്കേ​റ്റ​റു​ക​ള്‍ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക
  • റോ​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും ന​ല്ല റോ​ഡ് സം​സ്‌​കാ​രം പു​ല​ര്‍ത്തു​ക​യും ചെ​യ്യു​ക.
Tags:    
News Summary - Be careful while traveling in the mountains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.